അമേരിക്കൻ ക്രൈസ്തവ ടെലിവിഷൻ 'ഡേസ്റ്റാർ' സഹസ്ഥാപക ജോണി ലാംബ് അന്തരിച്ചു

MAY 8, 2026, 12:26 AM

യൂലസ് (ടെക്‌സസ്): അമേരിക്കൻ ക്രൈസ്തവ ടെലിവിഷൻ രംഗത്തെ ശ്രദ്ധേയ വ്യക്തിത്വവും സഹസ്ഥാപകയുമായ ജോണി ലാംബ് (65) അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെയും പിന്നിലെ പരിക്കിനെത്തുടർന്നുണ്ടായ സങ്കീർണ്ണതകളെയും തുടർന്നായിരുന്നു മരണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

1980കളിൽ ഭർത്താവായ മാർക്കസ് ലാംബിനൊപ്പം ചെറിയ ക്രൈസ്തവ ടെലിവിഷൻ ശുശ്രൂഷയായി ആരംഭിച്ച പ്രവർത്തനം പിന്നീട് ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ ടെലിവിഷൻ ശൃംഖലകളിലൊന്നായ ഡേസ്റ്റാർ ടെലിവിഷൻ  ആയി വളർന്നു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് പ്രേക്ഷകരിലേക്ക് സുവിശേഷ സന്ദേശം എത്തിക്കുന്നതിൽ ജോണി ലാംബ് നിർണായക പങ്കുവഹിച്ചു. 

'Joni Table Talk', 'Ministry Now!' തുടങ്ങിയ ടെലിവിഷൻ പരിപാടികളിലൂടെ അവർ ക്രൈസ്തവ കുടുംബങ്ങളിൽ സുപരിചിതയായി മാറി. വിശ്വാസം, കുടുംബജീവിതം, ആത്മീയത, സാമൂഹിക വിഷയങ്ങൾ തുടങ്ങിയവ ചർച്ച ചെയ്തിരുന്ന അവരുടെ അവതരണശൈലി നിരവധി പ്രേക്ഷകരെ സ്വാധീനിച്ചിരുന്നു. 2004ൽ അവരുടെ ടോക്ക് ഷോ മികച്ച മതപരമായ ടെലിവിഷൻ പരിപാടിക്കുള്ള അംഗീകാരവും നേടിയിരുന്നു.

vachakam
vachakam
vachakam

1960 ജൂലൈ 19ന് അമേരിക്കയിലെ സൗത്ത് കരോലിനയിലെ ഗ്രീൻവില്ലിൽ ജനിച്ച ജോണി ട്രമ്മെൽ പിന്നീട് മാർക്കസ് ലാംബിനെ വിവാഹം ചെയ്തു. വിവാഹശേഷം ഇരുവരും ചേർന്ന് സുവിശേഷ പ്രവർത്തനങ്ങളിലും ടെലിവിഷൻ ശുശ്രൂഷയിലും സജീവമായി. 1990കളിൽ ടെക്‌സസിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച ഇവർ പിന്നീട് ഡേ സ്റ്റാർ  സ്ഥാപിച്ചു.

2021ൽ കോവിഡ് ബാധയെ തുടർന്ന് മാർക്കസ് ലാംബ് അന്തരിച്ചതിനു ശേഷം ഡേ സ്റ്റാർന്റെ പ്രവർത്തനങ്ങൾ ജോണി ലാംബ് നേതൃത്വം നൽകി മുന്നോട്ട് കൊണ്ടുപോയിരുന്നു. പിന്നീട് 2023ൽ ഡഗ് വൈസ് എന്ന ക്രൈസ്തവ കൗൺസിലറുമായി അവർ വിവാഹിതയായി.

ജോണി ലാംബിന്റെ നിര്യാണത്തിൽ അമേരിക്കയിലെയും ലോകമെമ്പാടുമുള്ള നിരവധി ക്രൈസ്തവ നേതാക്കളും ശുശ്രൂഷകരും അനുശോചനം രേഖപ്പെടുത്തി. ക്രൈസ്തവ മാധ്യമരംഗത്ത് അവർ നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുമെന്ന് അനുശോചന സന്ദേശങ്ങളിൽ പറയുന്നു.

vachakam
vachakam
vachakam

പ്രസാദ് തീയാടിക്കൽ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam