കൊച്ചി: ആലപ്പുഴ പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ കാര്യത്തിൽ ഓരോദിവസം കൂടും തോറും ദുരൂഹത ഏറുകയാണ്. പൊലീസിനോട് പ്രതി സഹകരിക്കാത്തത് കാരണം പൊലീസും കുഴയുകയാണ്.
അതേസമയം ജെയ്‌നമ്മ കൊലക്കേസിൽ പ്രതി സെബാസ്റ്റ്യനെ ഈരാറ്റുപേട്ടയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.
ജെയ്‌നമ്മയുടെ മൊബൈൽ ഫോൺ പ്രതി ഈരാറ്റുപേട്ടയിലെ കടയിൽ ചാർജ് ചെയ്യാൻ എത്തിച്ചതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഈരാറ്റുപേട്ടയിൽ എത്തിച്ച് തെളിവെടുക്കുന്നത്.
പ്രതിയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ഇതിനു മുമ്പ് തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ആലപ്പുഴ പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ പുരയിടത്തിൽ നിന്നും ലഭിച്ച അസ്ഥി കഷണങ്ങളുടെ ഡിഎൻഎ പരിശോധന ഫലവും ഈ ആഴ്ച ലഭിക്കും.
ജെയ്‌നമ്മയെ കൂടാതെ ബിന്ദു, ഐഷ, സിന്ധു എന്നിവരുടെ തിരോധാനത്തിലും ഇയാൾക്ക് പങ്കുള്ളതായാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്