എല്ലാ മേഖലയിലും എഐയുടെ സ്വാധീനം ശക്തമായി മാറുന്ന കാലഘട്ടമാണ് ഇത്. പല കമ്പനികളും എഐ മുന്നില്‍ കണ്ട് ജീവനക്കാരെ വെട്ടികുറയ്ക്കുകയും തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയും ഹയറിംഗ് നടപടികള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്യുന്ന കാഴ്ചയാണ് ഇപ്പോള്‍ ഉള്ളത്. ഇക്കാര്യത്തില്‍ ഏറ്റവും വലിയ തിരിച്ചടി ഏല്‍ക്കേണ്ടി വരുന്നത് ഐടി മേഖലയിലെ ജീവനക്കാര്‍ക്കാണ്. കാരണം ഇതുള്‍പ്പെട്ടെ മേഖല കൂടിയാണ് എഐ സംവിധാനങ്ങളില്‍ ഗവേഷണം നടത്തുന്നതും അവയെ പരിചയപ്പെടുത്തുന്നതും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഐടി മേഖലയിലെ ജീവനക്കാര്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നു എന്നത് വാസ്തവമാണ്.
എന്നാല്‍ ഈ സാഹചര്യത്തിലും, അഞ്ച് തരം ഐടി ജോലികള്‍ക്ക് എഐ ഭീഷണിയില്ലെന്ന് വിദഗ്ധര്‍ പറയുന്നു. സൈബര്‍ സെക്യൂരിറ്റി എഞ്ചിനീയര്‍മാരാണ് ഈ പട്ടികയിലെ ആദ്യത്തെ വിഭാഗം. ഈ രംഗത്ത് എഐയുടെ സാധ്യതകള്‍ വിലയിരുത്തുന്നുണ്ടെങ്കിലും, പ്രശ്നപരിഹാരത്തിന് മനുഷ്യരുടെ അനുഭവപരിജ്ഞാനം അനിവാര്യമാണെന്നാണ് വലിയൊരു വിഭാഗം ആളുകളും വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.
എംബഡ്ഡഡ് സിസ്റ്റംസ് എഞ്ചിനീയര്‍മാരും സുരക്ഷിത മേഖലയിലാണെന്ന് വിലയിരുത്തപ്പെടുന്നു. ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് (കീഠ), ഓട്ടോമോട്ടീവ്, ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ തുടങ്ങിയ മേഖലകളില്‍ എംബഡ്ഡഡ് സിസ്റ്റംസ് എഞ്ചിനീയര്‍മാര്‍ക്ക് വലിയ ഡിമാന്‍ഡുണ്ട്. ഈ മേഖലകളില്‍ മനുഷ്യ വിഭവശേഷി ഒഴിച്ചുകൂടാനാവാത്തതാണ്.
റോബോട്ടിക് എഞ്ചിനീയര്‍മാര്‍ക്കും അടുത്ത ദശകത്തില്‍ മികച്ച സാധ്യതകളുള്ള വിഭാഗമാണ്. അതിനാല്‍ അവര്‍ക്കും ആശങ്ക വേണ്ടെന്ന് വിദ്ഗധര്‍ പറയുന്നു. ക്വാണ്ടം കമ്പ്യൂട്ടിംഗില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഈ രംഗത്ത് തിളങ്ങാനാകും. ഇവിടെ, സര്‍ഗ്ഗാത്മകതയും പുതിയ കണ്ടുപിടുത്തങ്ങളും ആവശ്യമാണ്, ഇത് എഐക്ക് പൂര്‍ണ്ണമായി നിറവേറ്റാന്‍ കഴിയില്ല.
ഡെവലപ്മെന്റ് ഓപ്പറേഷന്‍ എഞ്ചിനീയര്‍മാര്‍ക്കും എഐ മൂലം ദോഷകരമായ സാഹചര്യങ്ങള്‍ ഉണ്ടാകില്ല. അതിനാല്‍, സൈബര്‍ സെക്യൂരിറ്റി, എംബഡ്ഡഡ് സിസ്റ്റംസ്, ഡെവലപ്മെന്റ് ഓപ്പറേഷന്‍സ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, റോബോട്ടിക് എഞ്ചിനീയര്‍മാര്‍ തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിലവില്‍ ഭയപ്പെടേണ്ടതില്ലെന്ന വിലയിരുത്തലിലാണ് വിദഗ്ധര്‍.
അതിനാല്‍ തന്നെ ഭാവിയില്‍ ഐടി മേഖല തിരഞ്ഞെടുക്കുന്നവര്‍ ഈ വിഭാഗങ്ങളെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങുന്നതാവും നല്ലത്. കോഡിംഗ് ഉള്‍പ്പെടെയുള്ള സകല മേഖലകളും എഐ കൈകാര്യം ചെയ്തു തുടങ്ങിയിട്ടുണ്ട്. വമ്പന്‍ കമ്പനികള്‍ വലിയൊരു ശതമാനം ജീവനക്കാരെ പിടിച്ചു വിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കളമറിഞ്ഞ് കളിക്കുകയേ നിവൃത്തിയുള്ളൂ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്