കൊല്ലം: മസ്തിഷ്ക മരണത്തെ തുടർന്ന് ഹൃദയം ഉൾപ്പെടെയുള്ള അവയവങ്ങൾ ദാനം ചെയ്ത് 6 പേർക്ക് പുതുജീവൻ നൽകിയ കൊല്ലം കൊട്ടാരക്കര സ്വദേശിയായ പ്രിയ ഐസക് ജോർജിന്റെ വീട്ടിലെത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആദരാഞ്ജലികൾ അർപ്പിച്ചു.
ഏറെ വേദനാജനകമായ വേർപാടാണ്. അദ്ദേഹത്തിന്റെ ഭാര്യയേയും അമ്മയേയും സഹോദരങ്ങളേയും കണ്ട് അനുശോചനം അറിയിച്ചു.
കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നു. ഡി.വൈ.എഫ്.ഐ. വടവുകോട് മുൻ ബ്ലോക്ക് പ്രസിഡൻറ് ആയിരുന്നു പ്രിയ ഐസക്.
തീരാ ദുഃഖത്തിലും ഐസക്കിന്റെ അവയവങ്ങൾ ദാനം ചെയ്ത കുടുംബത്തിന്റെ നടപടി ഏറ്റവും മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്