'രാജാവായാലും പ്രജയോടു സമം, നാറും അമേദ്യം ഒരുപോലെ നൂനം'
ഒരെ ഒരു കാര്യത്തിൽ തുല്യതയുള്ള വിഷയം നാറുന്ന അമേദ്യമെന്നു കവി പാടിയത് വെറുതെയല്ലെന്ന് സാരം. നമ്മുടെ നാട്ടിലെ ചീഞ്ഞു നാറുന്ന വിഷയങ്ങൾക്കു നേരെ അധികാരികൾ കണ്ണടയ്ക്കുമ്പോൾ, മിണ്ടാതിരിക്കുന്ന പൊതുജനം, രാജ്യനന്മ ആഗ്രഹിക്കുന്നില്ലെന്ന് മൗനസമ്മതം നൽകുന്ന രീതിയിലേക്ക് നമ്മുടെ പ്രതികരണശേഷി നഷ്ടപ്പെട്ടിരിക്കുന്നു.
വിഷയം ഉദാഹരണമായി പെരുകിവരുന്ന പേപ്പട്ടി ശല്യം തന്നെയെടുക്കാം. ദിവസ്സവും എത്ര കുട്ടികളും സ്ത്രീകളും വൃദ്ധരും തെരുവുനായ്ക്കളുടെ ഓടിച്ചിട്ടുള്ള കടിയേൽക്കുന്നു. രക്ഷപെടാൻ ഓടി കൈയും കാലും ഒടിഞ്ഞു ചികിത്സ തേടുന്നത് എത്രയോപേർ. പട്ടി കടിച്ചതിന്റെ പിന്നാലെ പതിനാലു ദിവസ്സം കുത്തിവെയ്പുമായി നടക്കുന്നവർ അതിലധികം.
ഈ ദുരിതം വർദ്ധിച്ചു വരുന്നതല്ലാതെ, ഇതിൽനിന്നും മോചനം നേടാൻ അധികാരികൾ വേണ്ടത് ചെയ്യുന്നില്ല, പൊതുജനം സഹിച്ചു ഒന്നും ചെയ്യാനാവാതെ മൗനം പാലിക്കുന്നു. അപ്പോഴും തെരുവുനായ്ക്കളുടെ എണ്ണം പെരുകിക്കൊണ്ടേയിരിക്കുന്നു.
ഒരേ ഒരു ചോദ്യം, തെരുവിൽ അലഞ്ഞുനടക്കുന്ന ഏല്ലാ നായ്ക്കളെയും വെടിവെച്ചുകൊന്നാൽ എന്താണ് നഷ്ടം? ആർക്കാണ് നഷ്ടം?
അങ്ങനെ ചെയ്താൽ ജനത്തിന് സുരക്ഷിതത്വം നൽകുക എന്ന പരമപ്രധാനമായ നിയമപരിപാലനമായിരിക്കും നമ്മുടെ ഗവണ്മെന്റ് ഉറപ്പാക്കുന്നത്.
അതൊടൊപ്പം, ഏതു ലൈസൻസില്ലാതെ അലഞ്ഞു നടക്കുന്ന തെരുവുനായ്ക്കളെയും പിടിച്ചു, ഒരാഴ്ചക്കകം ഉടമസ്ഥരെത്തിയില്ലെങ്കിൽ, കൊന്നുകളയണം എന്ന് തീരുമാനിച്ചാൽ ആർക്കാണോ ഇത്ര മനുഷ്യസ്‌നേഹം എന്നു നോക്കാം, അവർ സൂക്ഷിക്കട്ടെ അവയെ.
നായും വിഷപ്പാമ്പുകളും പന്നിയും കാട്ടാനയും പുലിയും കാട്ടിൽ ജീവിച്ചോട്ടെ. മനുഷ്യന് മരണഭീതി പരത്തുന്ന അവയൊന്നും, നമ്മുടെ ജീവനും സമാധാനത്തിനും ഭംഗം വരുത്താൻ ദയവു ചെയ്തു അവസരം ഇനിയും ഉണ്ടാക്കരുതേ.
മനുഷ്യ ജീവനാണ് ഏറ്റവും പ്രധാനമായതും വിലപ്പെട്ടതും!
ഡോ. മാത്യു ജോയിസ്, [email protected]
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
