ബംഗളൂരു: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്നും രാജ്യത്തിന്റെ ഉത്തരവാദിത്വം ഹിന്ദുക്കള്‍ക്കാണെന്നും രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്എസ്) സര്‍ സംഘചാലക് മോഹന്‍ ഭാഗവത്. ശതാബ്ദി ആഘോഷിക്കുന്ന ആര്‍എസ്എസിനെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു മോഹന്‍ ഭാഗവത്.
'ഭാരതത്തിന്റെ ഉത്തരവാദിത്വം ഹിന്ദുക്കള്‍ക്കാണ്. എന്താണ് നമ്മുടെ രാജ്യം? ബ്രിട്ടീഷുകാരല്ല നമുക്ക് രാജ്യം തന്നത്. നമ്മള്‍ പുരാതനമായ ഒരു രാഷ്ട്രമാണ്. നമുക്കൊരു അടിസ്ഥാന സംസ്‌കാരമുണ്ട്, അതിനെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഏത് വാക്കും ഹിന്ദു എന്ന പദത്തിലേക്ക് നയിക്കുന്നു.' ഭാഗവത് പറഞ്ഞു.
''മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒരേ പൂര്‍വ്വികരുടെ പിന്‍ഗാമികളാണ്. ഒന്നുകില്‍ അവര്‍ക്ക് ഇതറിയില്ല. അല്ലെങ്കില്‍ അവരെ ഇത് മറക്കാന്‍ പ്രേരിപ്പിക്കുന്നു. തങ്ങളുടെ ഗോത്രങ്ങള്‍ സംരക്ഷിക്കുന്ന ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും ഞാന്‍ കാണുന്നുണ്ട്. അതിനാല്‍, ആരും അഹിന്ദുവല്ല. ഹിന്ദുവായിരിക്കുക എന്നതിനര്‍ത്ഥം ഭാരതത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നതാണ്. അതുകൊണ്ടാണ് ഭാരതം ഒരു ഹിന്ദു രാഷ്ട്രമാകുന്നത്. നമ്മള്‍ ഇന്ന് ചെയ്യുന്ന ഒന്നുമായും ഒരു വ്യവസ്ഥയുമായും ഇതിന് വൈരുദ്ധ്യമില്ല.' ഭാഗവത് കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസില്‍ ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ വിശ്വസിക്കുന്നുണ്ടെന്ന് ഭാഗവത് അവകാശപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
