മാള: ഓടുന്ന ബസിൽ നിന്നും പുറത്തേക്ക് ചാടിയ യാത്രക്കാരന് ഗുരുതര പരിക്ക്. കൊരട്ടി സ്വദേശി ജയ്ജു എന്ന 52കാരനാണ് പരിക്കേറ്റത്.
അന്നമനടയിൽ നിന്നും മാളയിലേക്ക് പോകുന്ന വഴിക്ക് മേലടൂരിൽ ഉള്ള പുറക്കുളം സ്റ്റോപ്പിന് സമീപമായിരുന്നു അപകടം. അന്നമനടയിൽ നിന്നും തൃപ്രയാറിലേക്ക് പോകുന്ന ബസ് പുറക്കുളം സ്റ്റോപ്പിന് സമീപത്തുനിന്നും യാത്രക്കാരിയെ കയറ്റുകയും അവിടെനിന്ന് വീണ്ടും ബസ് എടുക്കുകയും ആയിരുന്നു.ഇതിനിടയിലാണ് സീറ്റിൽ നിന്നും എഴുന്നേറ്റ യാത്രക്കാരൻ ഒരു കാരണവുമില്ലാതെ പെട്ടെന്ന് പുറത്തേക്ക് ചാടിയത്.
ഇറങ്ങണമെന്നോ ബസ് നിർത്താനോ ആവശ്യപ്പെടാതിരുന്ന 52കാരൻ മുൻവാതിലിലൂടെയാണ് പുറത്തേക്ക് ചാടിയത്. യാത്രക്കാരൻ റോഡിലേക്ക് വീണതോടെ ബസ് നിർത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജയ്ജുവിനെ മാളയിലെ ബിലീവേഴ്സ് ചർച്ച് ആശുപത്രിയിലേക്കും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
