പാലക്കാട്: വീട്ടിൽ രാത്രി ഉറങ്ങാൻ കിടന്ന യുവാവിനെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തി. ചാലിശ്ശേരി പെരുമണ്ണൂർ പനക്കൽ വീട്ടിൽ ജെൻസൺൻ്റെ മകൻ ജിസൻ (23)ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി വീട്ടിൽ ഉറങ്ങാൻ കിടന്ന ജിസൻ രാവിലെ ഉണരാതിരുന്നതോടെയാണ് വീട്ടുകാർക്ക് സംശയം തോന്നിയത്. ഉണരാതിരുന്നതോടെ വിളിക്കാനെത്തിയ മുത്തശ്ശിയാണ് അനക്കമില്ലാതെ മുറിയിൽ കിടക്കുന്ന ജിസനെ കാണുന്നത്.ഉടൻ തന്നെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
