പ്രമുഖ പത്രപ്രവർത്തകനും സെലിബ്രറ്റിയും കാഞ്ഞിരപ്പള്ളിയുടെ അഭിമാനവുമായ ഷാജൻ സ്കറിയാക്ക് കാഞ്ഞിരപ്പള്ളി അസോസിയേഷൻ ഓഫ് ഷിക്കാഗോ സ്വീകരണം നൽകി.
അസോസിയേഷന്റെ ഏറ്റവും സീനിയർ അംഗമായ ജേക്കബ് പുല്ലാപ്പള്ളി ഷാജനെ പൊന്നാടയണിയിച്ച് സ്വീകരിച്ചു.
സോണിയ, സെനു തോമസ് എന്നിവർ ചേർന്ന് സ്വാഗതം ആശംസിച്ചു. എബിൻ, ജോർജ്കുട്ടി, ജോസ്മോൻ, മത്തിയാസ് പുല്ലാപ്പള്ളി, തങ്കച്ചൻ, സാജൻ എന്നിവർ സംസാരിച്ചു. എരുമേലിയിലെ സ്വന്തം കുടുംബത്തിൽ വന്നുചേർന്ന അനുഭമാണ് തനിക്കുണ്ടായതെന്ന് ഷാജൻ തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഓമന തങ്കച്ചൻ വെമ്പാല എംസി ആയിരുന്നു.
പി.ആർ. ആയും ഓർഗസൈസറായും ജോഷി കുന്നത്തുപുരയിടം പ്രവർത്തിച്ചു. ജെന്നി പുല്ലാപ്പള്ളി, നിമ്മി സാജൻ താമരപ്പള്ളി, സോമിയ സെനു എന്നിവർ ചേർന്നൊരുക്കിയ രുചികരമായ ഭക്ഷണത്തോടെ പരിപാടി സമംഗളം സമാപിച്ചു.
ജോഷി കുന്നത്തുപുരയിടം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
