തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് വീടിന് തീപിടിച്ചു.കഴക്കൂട്ടം പുത്തൻവീട്ടിൽ റാബിയത് ബീവിയുടെ വീടാണ് കത്തിയത്.
ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്കാണ് സംഭവം. വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്ന വയോധിക തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
അയൽക്കാരനാണ് വീടിന് തീപിടിച്ചത് കണ്ടത്. തീപിടിച്ചത് അറിയാതെ വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന റാബിയത് ബീവിയെ അയൽക്കാര്‍ ഓടിയെത്തി വിളിച്ചുണര്‍ത്തി പുറത്തെത്തിക്കുകയായിരുന്നു. ഇതിനുപിന്നാലെ തീ വീട്ടിലേക്ക് പൂര്‍ണമായും പടര്‍ന്നു. വീട് പൂര്‍ണമായും കത്തിനശിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്ന് കഴക്കൂട്ടം പൊലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
