തൃശൂർ: തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് മുൻ ഫുട്ബോൾ താരം ഐഎം വിജയൻ.മൂന്നു പാർട്ടിയുമായി ബന്ധമുണ്ട്.ഒരു പാർട്ടിയുടെയും ഭാഗമായി നിൽക്കാൻ പറ്റില്ലെന്ന് ഐ.എം.വിജയൻ പറഞ്ഞു.
അടുത്തിടെ പ്രധാനമന്ത്രിയുടെ ദൂതൻ വന്നു കണ്ടിരുന്നു. സുരേഷ് ഗോപിയും വിളിച്ചു. തെരഞ്ഞെടുപ്പിൽ നിൽക്കുന്നില്ല. രാജ്യസഭാംഗത്വം നൽകിയാൽ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷവും കോൺഗ്രസും മത്സരിക്കുന്നോന്ന് ചോദിച്ചിരുന്നു. തെരഞ്ഞടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ല. രാജ്യസഭാംഗത്വം സ്പോർട്സിന്റെ ഭാഗമായി കിട്ടിയാൽ സ്വീകരിക്കുമെന്നും ഐ.എം.വിജയൻ പ്രതികരിച്ചു.
നിലവിൽ ലഭിക്കുന്ന സ്നേഹം തുടർന്ന് ലഭിക്കാനാണ് താൽപര്യമെന്നും ഐഎം വിജയൻ പറഞ്ഞു. താൻ ദേശീയ താരമായതിനാൽ സ്പോർട്സ് പ്രേമികളും അല്ലാത്തവരും ഒരു പോലെ സ്നേഹിക്കപ്പെടുന്നുണ്ട്. അത് തുടർന്നും ലഭിക്കാൻ താൽപര്യപ്പെടുന്നുവെന്നും ഐഎം വിജയൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
