സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് കുറഞ്ഞത്.
ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില (22 കാരറ്റ്) 1,17,080 രൂപയായും ഒരു ഗ്രാം സ്വർണത്തിന് 14,635 രൂപയായും താഴ്ന്നു.
കഴിഞ്ഞ ദിവസത്തെക്കാൾ വലിയ വിലക്കുറവാണ് ഇന്ന് വിപണിയിൽ ദൃശ്യമാകുന്നത്. മറ്റ് സ്വർണ ഇനങ്ങളിലും വിലയിടിവ് പ്രകടമാണ്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 75 രൂപ കുറഞ്ഞ് 12,025 രൂപയിലെത്തി.
14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 9,365 രൂപയും 9 കാരറ്റിന് 6,035 രൂപയുമാണ് ഇന്നത്തെ നിരക്ക്. സ്വർണത്തോടൊപ്പം വെള്ളി വിലയിലും മാറ്റം വന്നിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 275 രൂപയും 10 ഗ്രാമിന് 2,750 രൂപയുമാണ് നിലവിലെ വില. ജനുവരി 29-ലെ റെക്കോർഡ് വിലയായ 1,31,160 രൂപയിൽ നിന്നും ഏകദേശം 14,000 രൂപയോളം ഒരു പവൻ സ്വർണത്തിന് ഇപ്പോൾ കുറഞ്ഞിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
