കോഴിക്കോട്: സീറ്റ് ചർച്ചകൾക്കായി കോൺഗ്രസ് നേതാവ് കെ സുധാകരൻ ദില്ലിയിലേക്കില്ല.
തീരുമാനിക്കാത്ത ചർച്ചയ്ക്കായി ഡൽഹിയിലേക്ക് പോകേണ്ട എന്ന നിലപാടിലാണ് സുധാകരൻ.
കണ്ണൂരിലെ സീറ്റുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങൾക്കിടെ കെ സുധാകരനെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ദില്ലിയിലേക്ക് വിളിപ്പിച്ചുവെന്ന റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അങ്ങനെ ഉണ്ടായിട്ടില്ലെന്നാണ് വിവരം. രാഹുൽ വിളിച്ചുവെന്ന റിപ്പോർട്ട് കെ സുധാകരനും തള്ളിയിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽനിന്നും മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച കെ സുധാകരനെ അവിടെ പരിഗണിക്കാത്തതിന് പിന്നാലെയാണ് അസ്വാരസ്യങ്ങൾ ഉടലെടുത്തത്.
നിലവിൽ എംപിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്നാണ് ഹൈക്കമാൻഡിന്റെ തീരുമാനം. എന്നാൽ മത്സരിക്കുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കെ സുധാകരൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
