വോട്ട് ഭിന്നിക്കുമോ?  ഗണേഷ് കുമാറിന് വെല്ലുവിളിയായി പത്തനാപുരത്ത് എൻഎസ്എസ് രണ്ടുതട്ടിൽ 

MARCH 13, 2026, 11:29 PM

 കൊല്ലം: പത്തനാപുരത്ത് മന്ത്രി കെ ബി ഗണേഷ് കുമാറിന് പുതിയ വെല്ലുവിളി. ഗണേഷ് പ്രസിഡൻ്റായ എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചു വിട്ടതിന് പിന്നാലെ  വെല്ലുവിളിയാകുകയാണ് എൻഎസ്എസിലെ ഭിന്നത. 

ഗണേഷ് കുമാറിന് ഏകാധിപത്യമെന്ന് ചൂണ്ടിക്കാട്ടിയാണ് 19 അംഗ ഭരണ സമിതിയിലെ 10 പേർ രാജി വെച്ചത്. ഇതോടെ താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ട് ഭരണം അഡ്ഹോക്ക് കമ്മിറ്റിക്ക് നൽകുകയായിരുന്നു.

മണ്ഡലത്തിൽ എൻഎസ്എസ് രണ്ടുതട്ടിലാണ്. തെരഞ്ഞെടുപ്പിൽ എതിർ വിഭാഗം രംഗത്തിറങ്ങാൻ സാധ്യതയുണ്ട്. ഇതോടെ വോട്ട് ഭിന്നിക്കുമെന്ന ആശങ്കയിലാണ് ഇടതു നേതാക്കൾ.

vachakam
vachakam
vachakam

കഴിഞ്ഞ തെരഞ്ഞെടുപ്പു വരെ ഒറ്റക്കെട്ടായി ഗണേഷിനൊപ്പം നിന്ന് എൻഎസ്എസാണ് ഇപ്പോൾ രണ്ടു തട്ടിലായിരിക്കുന്നത്. ഗണേഷ് കുമാറിനെതിരെ ഒരു വിഭാഗം നേതാക്കൾ ജനറൽ സെക്രട്ടറിയെ സമീപിക്കുകയായിരുന്നു.

ഇതോടെ യൂണിയൻ തന്നെ പിരിച്ചുവിടുകയായിരുന്നു. എന്നാൽ ഒരു പ്രശ്നവും ഇല്ലെന്നും നായന്മാരുടെ ഇടയിൽ അന്തച്ഛിദ്രമുണ്ടെന്ന് വരുത്തി തീർക്കാൻ കോണ്‍ഗ്രസ് നടത്തുന്ന ശ്രമമാണിത് എന്നുമാണ് ഗണേഷ് കുമാർ   പ്രതികരിച്ചത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam