ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2026 ജനുവരി ഒന്നിന് ആരംഭിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുമായി ബന്ധപ്പെട്ട് വമ്പന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. ജനുവരിയിലെ ബ്രിക്സ് ഉച്ചകോടി മുതല്‍ അധ്യക്ഷ പദവി ഇന്ത്യയ്ക്കാണ്. ഈ കാലയളവില്‍ രാജ്യത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി.
ഇന്ത്യയുടെ മുന്‍ ജി20 അധ്യക്ഷ പദവിക്ക് സമാനമായ രീതിയില്‍ രാജ്യത്തിന്റെ സമ്പന്നമായ സംസ്‌കാരവും പൈതൃകവും പ്രദര്‍ശിപ്പിച്ചുകൊണ്ട് രാജ്യവ്യാപകമായ പാന്‍ ഇന്ത്യന്‍ ബ്രിക്‌സ് സമ്മേളനങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്. രാജ്യത്തെ 28 സംസ്ഥാനങ്ങളിലും ഒമ്പത് കേന്ദ്ര ഭരണപ്രദേശങ്ങളിലും ഉള്‍പ്പെടുന്ന 60 പ്രധാന നഗരങ്ങളിലായാകും ബ്രിക്സുമായി ബന്ധപ്പെട്ട യോഗങ്ങള്‍ നടക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
