ഇന്റർനാഷണൽ പ്രയർ ലൈൻ പ്രാർത്ഥനാ യോഗം ഏപ്രിൽ 21ന്, റവ. ജെയിംസ് കെ. ജോൺ; മുഖ്യ പ്രഭാഷകൻ

APRIL 16, 2026, 11:27 PM

ലബക് (ടെക്‌സാസ്): 623-ാമതു  ഇന്റർനാഷണൽ പ്രയർ ലൈൻ സെഷൻ 2026 ഏപ്രിൽ  21, ചൊവ്വാഴ്ച നടക്കും.

സമയം: രാത്രി 9:00 (EST) | 8:00 (CST) | 6:00 (PST)

ലുബോക്ക് ഇമ്മാനുവൽ മാർത്തോമാ പള്ളി & സാൻ അന്റോണിയോ കോൺഗ്രിഗേഷൻ (ടെക്‌സസ്) വികാരി മുഖ്യ പ്രഭാഷണം നടത്തും

vachakam
vachakam
vachakam

റവ. ജെയിംസ് കെ. ജോൺ നിലവിൽ ലുബോക്ക് ഇമ്മാനുവൽ മാർത്തോമാ പള്ളി & സാൻ അന്റോണിയോ കോൺഗ്രിഗേഷൻ (ടെക്‌സസ്) വികാരിയാണ്, വേദ പണ്ഡിതനും, സുവിശേഷ പസംഗീകനുമാണ്.

2012ൽ പട്ടം ലഭിച്ച അച്ചൻ കർണാടകയിലെ ദേവനഹള്ളി, കോലാർ, ഗുൽബർഗ എന്നിവിടങ്ങളിലും ചിക്കബല്ലാപ്പൂർ, കുമ്ട, ആലഹള്ളി, പീരുമേട്, മത്തായിപ്പാറ, പാമ്പനാർ, ഏലപ്പാറ തുടങ്ങിയ ഹൈറേഞ്ച് മിഷനുകളിലും പ്രവർത്തിച്ചിരുന്നു.

വിവിധ രാജ്യങ്ങളിലുള്ളവർ പ്രാർഥനയ്ക്കും ദൈവവചന കേൾവിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റർനാഷണൽ പ്രയർ ലയ്ൻ. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോർക്ക് ടൈം) പ്രയർലൈൻ സജീവമാകുന്നത്.

vachakam
vachakam
vachakam

വിവിധ സഭാ മേലധ്യക്ഷന്മാരും, പ്രഗത്ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നൽകുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നു.

ചൊവ്വാഴചയിലെ പ്രയർ ലൈൻ സന്ദേശം നൽകുന്ന റവ. ജെയിംസ് അച്ചന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും താഴെ കാണുന്ന, ഫോൺ നമ്പരുമായി  ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

ഡയൽ ഇൻ ചെയ്യാനുള്ള നമ്പർ: 1-712-770-4821, ആക്‌സസ് കോഡ്: 530464#

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്ക്: ടി.എ. മാത്യു, ഹ്യൂസ്റ്റൺ, TX – 713-436-2207, സി.വി. സാമുവൽ, ഡെട്രോയിറ്റ്, MI –86-216-0602.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam