ദില്ലി: തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയും ജന്തർ മന്തറിൽ എത്തുമെന്ന് സൂചന.
ഇന്നലെ വിദ്യാർഥികളെ പിന്തുണച്ച് മമത സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു.
താൻ വിദ്യാർഥികളുടെ പക്ഷത്താണെന്നും അവരുടെ പോരാട്ടം നീതിക്ക് വേണ്ടി മാത്രമുള്ളതല്ലെന്നും അടുത്ത തലമുറയുടെ ഭാവി സുരക്ഷിതമാക്കാൻ കൂടിയാണെന്നും മമത ചൂണ്ടിക്കാട്ടിയിരുന്നു.
കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ദില്ലിയിൽ നടക്കാനിരിക്കുന്ന പ്രതിഷേധത്തിൽ മമതയും പങ്കെടുക്കുമെന്നാണ് വിവരം.
സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ ദില്ലി പൊലീസ് നടത്തിയ ലാത്തി ചാർജ് അംഗീകരിക്കാൻ കഴിയില്ല. ജന്തർ മന്തറിലും സമീപ പ്രദേശങ്ങളിലുമായി ഇന്റർനെറ്റ് വിലക്കി.
യഥാർത്ഥത്തിൽ കേന്ദ്ര സർക്കാർ ആരെയാണ് സംരക്ഷിക്കാൻ ശ്രമിക്കുന്നത്? വിദ്യാർഥികൾക്ക് മറുപടി നൽകുന്നതിന് പകരം കേന്ദ്ര മന്ത്രിയെ എന്തിനാണ് സംരക്ഷിക്കാൻ നോക്കുന്നതെന്നും മമത ചോദിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
