ഫോർട്ടുകൊച്ചി: സെൻട്രൽ ഏഷ്യൻ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിന്റെ ഗോൾകീപ്പർ കോച്ച് ഫിറോസ് ഷരീഫിന് സാന്റോസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആദരവ് സമർപ്പിച്ചു.
ഫോർട്ടുകൊച്ചി പരേഡ് മൈതാനിയിൽ നടന്ന അനുമോദന സമ്മേളനം മെട്രോപോളിൻ വികസന സമിതി ചെയർപേഴ്‌സണും മഹാത്മാഗാന്ധി സർവകലാശാല മുൻ ഫുട്‌ബോൾ ടീം ക്യാപ്ടനുമായിരുന്ന ബെനഡിക്ട് ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ഫിറോസ് ഷരീഫിനെ പൊന്നാടയും അണിയിച്ചു. സാന്റോസ് ക്ലബ് ഫുട്‌ബോൾ പരിശീലകൻ റുഫസ് ഡിസൂസ അധ്യക്ഷത വഹിച്ചു.
സാന്റോസ് ക്ലബ്ബിലെ പഴയകാല ഫുട്‌ബോൾ താരങ്ങളായ വി.എ. സേവ്യർ, പി.പി. ബോബൻ, വി.ഇ.വിൽസൺ, ജാക്‌സൺ പി.എസ്, ഇ.സി ജെൻസൻ, സാബു ബെർണാഡ്, കെ.പി. വില്യംസ്, ആർ.വെങ്കിടേശ്, ആന്റണി കുരിശിങ്കൽ എന്നിവർ സംസാരിച്ചു. ഇന്ത്യൻ ടീം ഒരു മാറ്റത്തിന്റെ തുടക്കത്തിലാണെന്ന് മറുപടി പ്രസംഗത്തിൽ ഫിറോസ് ഷരീഫ് പറഞ്ഞു.
സാന്റോസ് ക്ലബ്ബിന്റെ മുൻ ഗോൾകീപ്പറായിരുന്നു കോച്ച് ഫിറോസ് ഷരീഫ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്