ഇന്ത്യൻ - റഷ്യൻ പ്രതിരോധ സഹകരണം

AUGUST 6, 2025, 1:57 AM

അമേരിക്കയുടെ പുത്തൻചുങ്കമേർപ്പെടുത്തൽ ലോകരാജ്യങ്ങളെയാകെ ആശങ്കയിലാക്കിയിരിക്കുകയാണ്. ലോകഗതിയെയാകെ മാറ്റിമറിക്കും വിധമുള്ള ഒളിപ്പോരായി ഇതിനെ കണക്കാക്കുന്നതിൽ തെറ്റില്ല. തങ്ങളുടെ നയതന്ത്രങ്ങൾക്കൊപ്പം നില്ക്കുന്ന രാജ്യങ്ങൾക്ക് താരിഫ് കുറച്ചും അഭിപ്രായം പറയുന്നവർക്ക് താരിഫ് കൂട്ടിയും കടുത്ത നിബന്ധനകൾ വച്ചും ട്രംപിൻ്റെ ഉത്തരവ് ലോക സമ്പദ് വ്യവസ്ഥയ്ക്ക് ആഘാതമേല്പിക്കുമെന്നുറപ്പാണ്. താരിഫ് പ്രശ്നം ചങ്ങാത്തത്തിലായിരുന്ന രാജ്യങ്ങളുടെ മേലും കടുത്ത സമ്മർദ്ദമാണ് ഇതിലൂടെ സംജാതമായിരിക്കുന്നത്.

ഇസ്രയേൽ-പലസ്തീൻ , റഷ്യ-ഉക്രയിൻ , ഇന്ത്യ-പാകിസ്ഥാൻ ഈ യുദ്ധങ്ങളിലെല്ലാം ഒളിഞ്ഞും തെളിഞ്ഞും അമേരിക്കൻ ഇടപാടുകൾ ഉണ്ടായിട്ടുണ്ട്. അമേരിക്കൻ ആയുധവ്യാപാരകരാറുകൾ ലംഘിക്കുന്ന രാജ്യങ്ങൾക്ക് മേലും അധിക തീരുവ എന്ന നയം പ്രയോഗിക്കുന്നുണ്ട്.

റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങിയതിന് ഇന്ത്യയ്ക്ക് മേൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭിഷണികൾക്കിടയിലാണ് ഇന്ത്യൻ അംബാസഡർ വിനയകുമാറും റഷ്യയുടെ ഡെപ്യൂട്ടി പ്രതിരോധമന്ത്രി കേണൽ ജനറൽ അലക്സാണ്ടർ ഫോമിനും തമ്മിലുള്ള കൂടികാഴ്ച സംഭവവികാസമായി മാറുന്നത്. ഉഭയകക്ഷി പ്രതിരോധം വർദ്ധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയിൽ ഇന്ത്യയും റഷ്യയും ഉറച്ചുനില്ക്കുമെന്ന നിലപാടാണ് രണ്ടു പേരും സ്വീകരിച്ചത്. 

vachakam
vachakam
vachakam

അന്താരാഷ്ട്ര പ്രതിരോധസഹകരണത്തിൻ്റെ ചുമതലുയുള്ള ഫോമുമായുള്ള വിനയകുമാറിൻ്റെ സന്ദർശനത്തെ റഷ്യൻ പ്രതിരോധ മന്ത്രാലയം പ്രതീക്ഷയോടെയാണ് കാണുന്നത്.

പ്രതിരോധ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ഇന്ത്യയും റഷ്യയും ആവർത്തിച്ച് ഉറപ്പിച്ചതിലൂടെ ഇരു രാജ്യങ്ങളോടുമുള്ള ട്രംപിൻ്റെ പ്രതിരോധ നടപടികൾ ആശങ്കയുയർത്തുന്നതാണ്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam