കോട്ടയം: തന്നെ 'തോൽപ്പിക്കണമെന്ന' അപേക്ഷയുമായാണ് ഒരു സ്ഥാനാർത്ഥി! പാലാ നിയോജക മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി സന്തോഷ് പുളിക്കലാണ് ഈ വേറിട്ട പ്രചരണം നടത്തുന്നത്.
എട്ടു വട്ടം മത്സരിച്ചിട്ടും വിജയം കനിയാത്തതിൽ വിഷമിച്ചാണ് ഈ വ്യത്യസ്തമായ പ്രതിഷേധം.
തെരഞ്ഞെടുപ്പിൽ തോൽപ്പിക്കണമെന്ന് അഭ്യർഥിച്ച് പോസ്‌റ്ററും സന്തോഷ് പുളിക്കൽ പുറത്തിറക്കിയിട്ടുണ്ട്. ഓട്ടോറിക്ഷ ഡ്രൈവറായ സന്തോഷ് പാലാ നിയോജക മണ്ഡലത്തിൽ സ്വതന്ത്രനായാണ് ജനവിധി തേടുന്നത്. മുമ്പ് എട്ടു തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു.
എട്ടിലും തോൽവിയായിരുന്നു ഫലം. തന്നെ പോലെയുള്ളവരെ തുടർച്ചയായി പരാജയപ്പെടുത്തുന്ന സമൂഹത്തിനെതിരാണ് സന്തോഷിൻ്റെ പോസ്‌റ്റർ .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാനിൽ മിസൈൽ വർഷം; 25 പേർ കൊല്ലപ്പെട്ടു; ട്രംപിന്റെ അന്ത്യശാസനം ഇന്ന് അവസാനിക്കും
ലോകം കാത്തിരുന്ന ശുഭവാർത്ത; ഇറാൻ - അമേരിക്ക യുദ്ധത്തിൽ 45 ദിവസത്തെ വെടിനിർത്തലിന്
ഡാലിൽ മദ്യപിച്ചോടിച്ച കാറിടിച്ച് രണ്ട് മരണം; 22കാരൻ പിടിയിൽ
ഈസ്റ്റർ സന്ദേശവുമായി ട്രംപ് ഭരണകൂടം; മതവും രാഷ്ട്രീയവും കലരുന്നതിനെച്ചൊല്ലി തർക്കം