തൊടുപുഴ: ധീരജ് വധക്കേസിൽ കോൺഗ്രസ് ജില്ലാ നേതൃത്വം പുനരന്വേഷണം ആവശ്യപ്പെടുമെന്ന് ഇടുക്കി ഡിസിസി പ്രസിഡണ്ട് സിപി മാത്യു.
നിഖില്‍ പൈലി ഉള്‍പ്പെടെ നിലവില്‍ പ്രതിചേര്‍ത്തിരിക്കുന്നവര്‍ നിരപരാധികളാണെന്ന് സി പി മാത്യു പറഞ്ഞു.
നിഖിൽ പൈലി ഉൾപ്പെടെ നിലവിൽ പ്രതിചേർത്തിരിക്കുന്നവർ നിരപരാധികളാണെന്ന കാര്യത്തിൽ കോൺഗ്രസിന് ഉത്തമ ബോധ്യമുണ്ട്.
അതുകൊണ്ട് തന്നെയാണ് നിഖിൽ പൈലിയെ ഡിസിസിയിലേക്ക് നാമനിർദേശം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ആരെ നാമനിർദേശം ചെയ്യണമെന്ന് സിപിഎം പറയേണ്ട ആവശ്യമില്ലെന്നും കൊലക്കേസ് പ്രതികളെ വരെ ജനപ്രതിനിധികളാക്കിയ ആളുകളാണ് സിപിഎമ്മെന്നും അദ്ദേഹം ആരോപിച്ചു. നിഖിൽ പൈലിയെ ഡിസിസി അംഗമാക്കിയതിൽ വിവാദമുയർന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
