ഇടുക്കി: ഡീൻ കുര്യാക്കോസ് എം പിയെ അനുകൂലിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട കോൺഗ്രസ് പ്രവർത്തകനെതിരെ ഇടുക്കി ഡിസിസിയുടെ നടപടി. ഡിസിസി പ്രസിഡൻ്റ് സി പി മാത്യുവിൻ്റെ നിർദേശ പ്രകാരമാണ് നടപടി.
ഇടുക്കി ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗമായ അനൂപ് കോച്ചേരിയെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ഡീൻ കുര്യാക്കോസ് മൂക്കാതെ പഴുത്തതാണ് എന്ന് ഡിഡിസി പ്രസിഡൻ്റ് പറഞ്ഞതിന് മറുപടിയായാണ് അനൂപ് കൊച്ചേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഡീൻ കുര്യാക്കോസ് എം പി വി ഡി സതീശൻ്റെ പോരാളിയാണെന്നും എം പിക്കെതിരെ അധിക്ഷേപം പറഞ്ഞാൽ ഇടുക്കിയിലെ കോൺഗ്രസ് പ്രവർത്തകർ കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്നുമാണ് അനൂപ് കോച്ചേരി ഫേസ് ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.
കഴിഞ്ഞ ആഴ്ചയാണ് ഡീന്‍ കുര്യാക്കോസ് എംപിക്കെതിരെ ആഞ്ഞടിച്ച് ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു രംഗത്തെത്തിയിരുന്നത്. ഡീന്‍ കുര്യാക്കോസിന് മൂക്കാതെ പഴുത്തതിന്റെ പ്രശ്നമാണെന്ന പരാമർശമാണ് സി പി മാത്യു നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
