പാലക്കാട്: കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. മണ്ണാർക്കാട് എലമ്പുലാശ്ശേരിയിലാണ് ദാരുണമായ സംഭവം നടന്നത്.
കോട്ടയം സ്വദേശിയായ 24 കാരി അഞ്ജുമോളാണ് കൊല്ലപ്പെട്ടത്. വാക്കടപ്പുറം സ്വദേശി ആച്ചിരി വീട്ടിൽ യോഗേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
എലമ്പുലാശ്ശേരിയിൽ വാക്കടപ്പുറത്ത് രാത്രി 12 മണിയോടെയാണ് സംഭവം. ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്കിനിടെ ഭർത്താവ് ഭാര്യയുടെ കഴുത്തിൽ പിടിച്ചു തള്ളി.
കല്ലുവെട്ടു കുഴിയിലേക്ക് വീണാണ് അഞ്ജുവിന്‍റെ മരണം. ഇവർക്ക് ഒരു വയസ്സുള്ള ആൺകുട്ടിയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്