ഹ്യൂസ്റ്റൺ വേൾഡ് മലയാളി കൗൺസിലിന് നവനേതൃത്വം

MARCH 20, 2025, 12:03 AM

ഹ്യൂസ്റ്റൺ : ആഗോള സംഘടനയായ വേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ പ്രൊവിൻസ് ചെയർമാനായി അഡ്വ: ലാൽ എബ്രഹാമിനെയും പ്രസിഡന്റായി തോമസ് സ്റ്റീഫനെയും തെരഞ്ഞെടുത്തു.

അല്ലി ജോപ്പൻ (വൈസ് ചെയർ പേഴ്‌സൺ), ബിജു എബ്രഹാം (വൈസ് പ്രസിഡന്റ് അഡ്മിൻ), സായി ഭാസ്‌കർ (വൈസ് പ്രസിഡന്റ് ഓർഗനൈസേഷൻ), ജോൺ വർഗീസ് (ജോയിന്റ് സെക്രട്ടറി), മാമൻ ജോർജ് (ട്രഷറർ), ചെറിയാൻ മാത്യു (ജോയിന്റ് ട്രഷറർ), ഡോ:അലോണ ജോപ്പൻ (യൂത്ത് ഫോറം ചെയർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ, സെക്രട്ടറി ജനറൽ ദിനേശ് നായർ, ട്രഷറർ ഷാജി മാത്യു, അഡ്മിൻ വൈസ് പ്രസിഡന്റ് ജെയിംസ് കൂടൽ, വൈസ് പ്രസിഡന്റ് ഡോ. തങ്കം അരവിന്ദ്, ജോയിന്റ് ട്രഷറർ ഡോ. ഷിബു സാമുവേൽ എന്നിവർ പുതിയ ഭാരവാഹികളെ അഭിനന്ദിച്ചു.

vachakam
vachakam
vachakam


ജൂലായ് 25 മുതൽ മുന്ന് ദിവസം ബാങ്കോക്കിൽ നടത്തുന്ന വേൾഡ് മലയാളി കൗൺസിലിന്റെ പതിനാലാമത് ആഗോള ദ്വിവത്സര സമ്മേളനത്തിന് ഹ്യൂസ്റ്റൺ പ്രോവിൻസിന്റെ പിന്തുണയും സജീവ പങ്കാളിത്തവും ഉണ്ടാകണമെന്ന് സംഘാടക സമിതി ചെയർമാൻ ഡോ. ബാബു സ്റ്റീഫൻ (യു.എസ്.എ), അജോയ് കല്ലൻകുന്നിൽ (തായ്‌ലാൻഡ്) ജനറൽ കൺവീനർ, സുരേന്ദ്രൻ കണ്ണാട്ട് (ഹൈദരാബാദ്) വൈസ് ചെയർമാൻ എന്നിവർ അഭ്യർത്ഥിച്ചു.

WMCയിൽ പുതിയ അംഗത്വം എടുക്കുന്നതിനും, ബാങ്കോക്കിൽ ബൈനിയൽ കോൺഫെറെൻസിൽ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷനും നിരവധി പേർ തുടക്കം കുറിച്ചു. ജൂലായ് 25 മുതൽ മുന്ന് ദിവസം ബാങ്കോക്കിൽ നടത്തുന്ന വേൾഡ് മലയാളി കൗൺസിലിന്റെ പതിനാലാമത് ദ്വിവത്സര സമ്മേളനത്തിന്റെ വിജയത്തിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു പ്രവർത്തിച്ചു വരുന്നു.

vachakam
vachakam
vachakam

1995ൽ അമേരിക്കയിലെ ന്യൂ ജേഴ്‌സിയിൽ ടി.എൻ. ശേഷൻ, കെ.പി.പി. നമ്പ്യാർ, ഡോ. ബാബു പോൾ, ഡോ.ടി.ജി.എസ്. സുദർശൻ തുടങ്ങിയ പ്രഗത്ഭമതികൾ ആരംഭിച്ച പ്രവാസി മലയാളികളുടെ ഈ ആഗോള പ്രസ്ഥാനം ഇന്ന് അമ്പതിലേറെ രാജ്യങ്ങളിൽ ശാഖകൾ ഉള്ള ഏറ്റവും വലിയ ആഗോള മലയാളി പ്രസ്ഥാനമാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam