എറണാകുളം: പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താലിൽ കെഎസ്ആർടിസിക്ക് നഷ്ടപരിഹാരം നൽകണമെന്ന് ക്ലെയിം കമ്മീഷണർ റിപ്പോർട്ട്.
ആ ദിവസം സർവീസ് മുടങ്ങിയത് മൂലമുള്ള നഷ്ടം പരിഹരിക്കാനാണ് ഈ തുക. സർവീസ് മുടങ്ങിയത് മൂലമുള്ള നഷ്ടംപരിഹരിക്കാൻ രണ്ട് കോടി നാൽപ്പത്തിരണ്ട് ലക്ഷം രൂപയാണ് നഷ്ടപരിഹാരം.
തുക പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ നിന്ന് ഈടാക്കണമെന്നും ആവശ്യപ്പെട്ടുള്ള ക്ലെയിം കമ്മീഷണർ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു.
2022 സെപ്റ്റംബർ 23 നായിരുന്നു പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താൽ. ഹർത്താലിലുണ്ടായ അക്രമത്തിൽ 59 ബസുകൾക്കാണ് നാശനഷ്ടമുണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്