ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്

APRIL 25, 2024, 7:13 PM

ഇസ്താംബൂൾ: ദ്വിരാഷ്ട്രം  നടപ്പാക്കിയാൽ ആയുധം താഴെയിടുമെന്ന് ഹമാസിൻ്റെ മുതിർന്ന നേതാവ് ഖലീൽ അൽഹയ്യ വ്യക്തമാക്കിയതായി റിപ്പോർട്ട്.

ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാൽ ഇസ്രായേലുമായി അഞ്ച് വർഷമോ അതിൽ കൂടുതലോ നീണ്ട കരാർ അംഗീകരിക്കാനും താൻ തയ്യാറാണെന്ന് അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഇസ്താംബൂളില്‍ എപിക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ഖലീല്‍ അല്‍ഹയ്യയുടെ അഭിപ്രായപ്രകടനം. ഗസയ്ക്കും വെസ്റ്റ് ബാങ്കിനുമായി ഒരു ഏകീകൃത സര്‍ക്കാര്‍ രൂപീകരണത്തില്‍ പങ്കെടുക്കാന്‍ ഹമാസ് ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

Readmore:'കാര്യങ്ങൾ മാറിമറിയും, ഇസ്രായേൽ ഒരിക്കൽ കൂടി തെറ്റ് ആവർത്തിച്ചാൽ ഒന്നും ബാക്കിയുണ്ടാകില്ല'; ഇറാൻ മുന്നറിയിപ്പ്

അധിനിവേശക്കാര്‍ക്കെതിരേ പോരാടിയവരുടെ എല്ലാ അനുഭവങ്ങളും അവര്‍ സ്വതന്ത്രരാവുകയും അവരുടെ അവകാശങ്ങളും രാജ്യവും നേടിയെടുക്കുകയും ചെയ്തപ്പോള്‍ ഈ ശക്തികള്‍ എന്താണ് ചെയ്തത്? അവർ രാഷ്ട്രീയ പാർട്ടികളായി, അവരുടെ സായുധ സേന ദേശീയ സൈന്യമായി.

ഇസ്രയേലി സൈന്യം ഹമാസിന്റെ കഴിവുകളുടെ 20 ശതമാനത്തിലധികം നശിപ്പിച്ചിട്ടില്ല. അവര്‍ക്ക് ഹമാസിനെ അവസാനിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്താണ് പരിഹാരം? സമവായത്തിലേക്ക് പോവുക എന്നതാണ് പരിഹാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു,

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam