കുട്ടനാട് സിപിഎമ്മിൽ തർക്കം രൂക്ഷം

MAY 4, 2024, 4:05 PM

ആലപ്പുഴ: കുട്ടനാട്ടിൽ സിപിഎമ്മിൽ തർക്കം രൂക്ഷമായി. വിഭാഗീയതയെ തുടർന്ന് സിപിഎമ്മുമായി അകന്ന രാജേന്ദ്ര കുമാറാണ് രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ്‌. 

കുട്ടനാട് മേഖലയിൽ നിന്ന് കഴിഞ്ഞ വർഷം മുന്നൂറോളം പ്രവർത്തകർ സിപിഎമ്മിൽ നിന്ന് സിപിഐയിലേക്ക് മാറിയിരുന്നു. ഇതിന് നേതൃത്വം നൽകിയത് രാജേന്ദ്ര കുമാറായിരുന്നു. 

കൂറുമാറ്റ നിരോധ നിയമത്തെ ഭയന്ന് രാജേന്ദ്രകുമാറും ഇദ്ദേഹത്തെ പിന്തുണക്കുന്ന 4 പഞ്ചായത്ത് അംഗങ്ങളും സിപിഐയിൽ ചേരാതെ സിപിഎമ്മുമായി അകന്നു നിൽക്കുകയാണ്.  

vachakam
vachakam
vachakam

  രാമങ്കരി പഞ്ചായത്തിൽ പ്രസി‍ഡൻറിനെതിരെ കോൺഗ്രസിനൊപ്പം ചേർന്ന് അവിശ്വാസ നോട്ടീസ് നൽകിയ മൂന്ന് സിപിഎം പഞ്ചായത്ത് അംഗങ്ങളോട്  പാർട്ടി വിശദീകരണം തേടും. 

രാവിലെ ചേർന്ന സിപിഎം കുട്ടനാട് ഏരിയ കമ്മിറ്റിയുടെ അടിയന്തിര യോഗത്തിലാണ് തീരുമാനം. പാർട്ടി അറിഞ്ഞിട്ടല്ല ഇവർ അവിശ്വസ നോട്ടീസ് നൽകിയതെന്ന് കുട്ടനാട് ഏരിയ സെക്രട്ടറി ഉണ്ണികൃഷ്ണൻ പറഞ്ഞു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam