ബെൻസൻവിൽ ദേവാലയത്തിൽ ഗ്രാന്റ് പേരന്റ്‌സ് ഡേ ആഘോഷിച്ചു

JULY 27, 2024, 9:24 AM

ഷിക്കാഗോ: ബെൻസൻവിൽ സേക്രഡ്ഹാർട്ട് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിൽ ഗ്രാന്റ് പേരന്റ്‌സ് ഡേ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പരിശുദ്ധ മാതാവിന്റെ മാതാപിതാക്കളായ അന്നാ ഉമ്മയുടെയും വി. യോവാക്കിമിന്റെയും തിരുനാളിനോടനുബന്ധിച്ചാണ് കത്തോലിക്കാ സഭയിൽ ഗ്രാന്റ് പേരന്റ്‌സ് ഡേ ആഘോഷിച്ചുവരുന്നത്. 

ജൂലൈ 21 ഞായറാഴ്ച വി.കുർബാനയ്ക്കു ശേഷം എല്ലാ ഗ്രാന്റ് പേരന്റ്‌സിനും പൂക്കൾ നൽകിആദരിച്ചു. ഇടവകയിലെ ഏറ്റവുംപ്രായംചെന്ന ഗ്രാന്റ് പേരന്റ്‌സായ ചെറിയാൻ & മറിയാമ്മ കളപ്പുരയ്ക്കൽ കരോട്ടിനെയും ഏറ്റവുംപ്രായം കുറഞ്ഞ ഗ്രാന്റ് പേരന്റ്‌സായ തമ്പിച്ചൻ & നീത ചെമ്മാച്ചേലിനെയും ആദരിച്ചു.


vachakam
vachakam
vachakam

ഈ ദിനത്തോടനുബന്ധിച്ചു നടത്തിയ ഫോട്ടോ ഷൂട്ട്മത്സരത്തിൽ ഒന്നാമതെത്തിയ മാത്യു ഇടിയാലിൽ & ഫാമിലിയ്ക്ക് ഉപഹാരം നൽകി. തുടർന്ന് ഗ്രാന്റ്‌പേരന്റ്‌സ് പ്രദക്ഷിണമായി ഹോളിലെത്തിയപ്പോൾ മെൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ കുട്ടികളുടെ കലാപരിപാടികൾ ഒരുക്കി.

വികാരി ഫാ. തോമസ് മുളവനാൽ അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ,  ഇടവക ട്രസ്റ്റിമാരായ തോമസ് നെടുവാമ്പുഴ, സാബു മുത്തോലം, മത്തിയാസ് പുല്ലാപ്പള്ളി, കിഷോർ കണ്ണാല, ജെൻസൺ ഐക്കരപ്പറമ്പിൽ എന്നിവരും മെൻസ് മിനിസ്ട്രി കോർഡിനേറ്റർ സജി ഇറപുറവും പരിപാടികൾ സുഗമമാക്കി.

vachakam
vachakam
vachakam


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam