ചെന്നൈ: കേന്ദ്രസർക്കാർ നിയമഭേദഗതി ബിൽ കൊണ്ടുവന്ന് വഖഫ് ബോർഡിനെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. തമിഴക മുസ്‌ലിം ജമാഅത്ത് സംസ്ഥാനകമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വഖഫ് എന്ന ഇസ്‌ലാമിക ആശയത്തെയും അതിന്റെ ലക്ഷ്യത്തെയും അട്ടിമറിക്കുന്ന 40ലധികം ഭേദഗതികളാണ് കേന്ദ്രം നിർദേശിക്കുന്നത്. വഖഫിന്റെ ലക്ഷ്യങ്ങളെയും ഉദ്ദേശ്യങ്ങളെയും അട്ടിമറിക്കും വിധത്തിലും വഖ്ഫ് ബോർഡിന്റെ പ്രവർത്തനത്തെ മരവിപ്പിക്കുന്ന രീതിയിലും ഭേദഗതി കൊണ്ടുവരുന്നത് സംശയാസ്പദമാണ്.
മുസ്‌ലിം പണ്ഡിതരുമായും സംഘടനകളുമായും ചർച്ചചെയ്യാനും അവരുടെ ആവശ്യങ്ങൾ പരിഗണിക്കാനും കേന്ദ്രസർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ്‌നാട് ചീഫ് ഖാസി ഡോ. സ്വലാഹുദ്ദീൻ മുഹമ്മദ് അയ്യൂബ് പ്രാർഥനക്ക് നേതൃത്വം നൽകി. തമിഴക മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ്ര് സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ ബാഖവി അഹ്‌സനി അധ്യക്ഷത വഹിച്ചു.
സ്റ്റേറ്റ് ജംഇയ്യത്തുൽ ഉലമാ വൈസ് പ്രസിഡന്റ് ഡോ. എ. മുഈനുദ്ദീൻ ജമാലി സമ്മേളനം ഉദ്ഘാടനം ചെയ്തു. തമിഴ്‌നാ ട് ന്യൂനപക്ഷവകുപ്പ് മന്ത്രി എസ്.എം. നാസർ മുഖ്യാതിഥിയായി. സയ്യിദ് സമദാനി മിയാൻ അശ്രഫി ലക്‌നോ ഉറുദു പ്രഭാഷണം നടത്തി. മൻസൂർ ഹാജി, അബ്ദുൽ ഹകീം ഇംദാദി, മുഹമ്മദ് സലീം സിറാജി, താജുദ്ദീൻ അഹ്‌സനി, മുസ്തഫ മസ്‌ലഹി, മൂസ സഖാഫി പാതിരമണ്ണ സംബന്ധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്