ജാമ്യവ്യവസ്ഥയായി ഗൂഗിള്‍ ലൊക്കേഷൻ വേണ്ട, ഇത് പ്രതികളുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുകയറ്റം

JULY 8, 2024, 2:59 PM

ന്യൂഡല്‍ഹി: ജാമ്യവ്യവസ്ഥയായി ഗൂഗിള്‍ ലൊക്കേഷൻ നല്‍കണമെന്ന് പ്രതികളോട് ഉത്തരവിടാൻ കഴിയില്ലെന്ന് സുപ്രീം കോടതി.

പ്രതികളുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുചെല്ലാനുള്ള ഉപാധിയാണ് ഇതെന്നും കോടതി പരാമർശിച്ചു. നൈജീരിയൻ പൗരനും മയക്കുമരുന്ന് കേസിലെ പ്രതിയുമായ ഫ്രാങ്ക് വിറ്റസ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.

ഇടക്കാല ജാമ്യത്തിൽ വിട്ടയക്കുന്നതിനുള്ള ഉപാധിയായി അന്വേഷണ ഉദ്യോഗസ്ഥന് ഗൂഗിൾ ലൊക്കേഷൻ ഡാറ്റ നൽകാനുള്ള ഡൽഹി ഹൈക്കോടതിയുടെ 2022 ഉത്തരവിനെ ചോദ്യം ചെയ്താണ് ഫ്രാങ്ക് വിറ്റസ് കോടതിയെ സമീപിച്ചത്. 

vachakam
vachakam
vachakam

കേസിലെ മറ്റൊരു പ്രതിയ്ക്കും സമാനമായ വ്യവസ്ഥയാണ് ചുമത്തിയിരിക്കുന്നത്. ക്രിമിനൽ കേസിലെ പ്രതികൾക്ക് ജാമ്യ വ്യവസ്ഥയായി ഗൂഗിൾ മാപ്‌സ് പിൻ ചെയ്യണമെന്ന ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.

ജാമ്യം എന്ന സങ്കല്‍പ്പത്തിന് തന്നെ ഇത് എതിരാണെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രതിയുടെ സഞ്ചാരം പൊലീസ് നിരന്തരമായി നിരീക്ഷിക്കുന്ന സാഹചര്യം ഉണ്ടാവരുത്. ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടക്കുന്ന തരത്തിലുള്ള ജാമ്യ വ്യവസ്ഥകള്‍ അംഗീകരിക്കാനാവില്ല- കോടതി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam