ദാരിദ്ര്യത്തിൽ ജനിച്ച സിപിഐഎം നേതാക്കൾ പലരും ഇന്ന് കോടീശ്വരർ:  ജി സുധാകരൻ

APRIL 4, 2026, 2:22 AM

ആലപ്പുഴ:   പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ അനാവശ്യമായ കടന്നാക്രമണം മൂലമാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് ജി സുധാകരന്‍. പിണറായി ആണ് തന്നെ വളര്‍ത്തിയത് എന്ന് പറയുന്നു.

താന്‍ രാഷ്രീയം തുടങ്ങിയ കാലത്ത് അദ്ദേഹമില്ലെന്നും മലബാറിനപ്പുറത്തേക്ക് പിണറായിയെ ആര്‍ക്കും അറിയില്ലെന്നും സുധാകരന്‍ പറഞ്ഞു. താന്‍ എസ്എഫ്‌ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റ് ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സജി ചെറിയാന്‍ ബിജെപിയുമായി ഡീല്‍ ഉണ്ടാക്കി മത്സരിക്കുകയാണ്. പിണറായി വിജയന്റെ വലം കൈയാണ് സജി. ദാരിദ്ര്യത്തില്‍ ജനിച്ച സിപിഐഎം നേതാക്കളില്‍ പലരും ഇന്ന് കോടീശ്വരന്മാരാണെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

 അമ്പലപ്പുഴയില്‍ തനിക്ക് ജയിക്കാന്‍ അനുകൂലമായ സാഹചര്യമാണുള്ളത്. ആഞ്ഞുപിടിച്ചാല്‍ ജില്ലയില്‍ ഒന്നോ രണ്ടോ സീറ്റുകളില്‍ കൂടുതല്‍ എല്‍ഡിഎഫിന് ലഭിക്കില്ല. കഴിഞ്ഞ തവണ മത്സരിച്ചെങ്കില്‍ താന്‍ 50,000 ത്തില്‍ അധികം വോട്ടുകള്‍ക്ക് ജയിച്ചേനെയെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

തന്നെ പുറത്താക്കിയതല്ല, സ്വമേധയാ പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കാതിരുന്നതാണ്. പാര്‍ട്ടിയില്‍ നിന്ന് പുറത്തായപ്പോഴും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നില്ല. കോണ്‍ഗ്രസ് പിന്തുണ അഭിമാനപൂര്‍വ്വം സ്വീകരിക്കുന്നു. ബിജെപി പിന്തുണ താന്‍ ചോദിച്ചിട്ടുമില്ല, സ്വീകരിച്ചിട്ടുമില്ല. ബിജെപി സെക്യുലര്‍ പ്രസ്ഥാനം അല്ല. ലോക്‌സഭയില്‍ പിണറായി വിജയന് ജയിപ്പിക്കാന്‍ കഴിഞ്ഞത് ഒരു എംപിയെ മാത്രമാണ്. അസഭ്യം പറയുന്നതാണ് രാഷ്ട്രീയമെന്നാണ് സിപിഐഎം നേതാക്കള്‍ വിചാരിച്ചിരിക്കുന്നത്. 64 സിപിഐഎം എംപിമാര്‍ ഉണ്ടായിരുന്ന കാലത്ത് നിന്ന് ആറിലേക്ക് ഒതുങ്ങി.പിണറായി വിജയന് അതില്‍ വലിയ പങ്കുണ്ടെന്നും സുധാകരന്‍ ആരോപിച്ചു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam