ഫ്യൂച്ചർ എജുക്കേഷൻ കോൺക്ലേവ് നാളെ (നവംബർ 11)

NOVEMBER 10, 2025, 11:30 AM

താമരശ്ശേരി: വിദ്യാർത്ഥികൾ ഭാവിയുടെ വിദ്യാഭ്യാസം ചർച്ച ചെയ്യുന്ന ഫ്യൂച്ചർ എജുക്കേഷൻ കോൺക്ലേവ് നാളെ (ചൊവ്വ) മർകസ് നോളജ് സിറ്റിയിൽ നടക്കും. മർകസ് ഗ്രൂപ്പ് ഓഫ് സ്‌കൂളിന്റെ (എം.ജി.എസ്) ആഭിമുഖ്യത്തിൽ നടക്കുന്ന പ്രോഗ്രാമിൽ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ വിദ്യാർത്ഥി നേതാക്കൾ ഭാവിയുടെ വിദ്യാഭ്യാസം പ്രമേയമായി പ്രസന്റേഷനുകൾ അവതരിപ്പിക്കും.

ദേശീയ വിദ്യാഭ്യാസ ദിനത്തോടനുബന്ധിച്ച് നടക്കുന്ന പ്രതിഭ സംഗമത്തിൽ കാലികമായ ചർച്ചകൾക്കൊപ്പം മൗലാന അബ്ദുൽ കലാം ആസാദിന്റെ ജീവിതവും സേവനങ്ങളും ചർച്ച ചെയ്യപ്പെടും. എം.ജി.എസ് സ്‌കൂളുകളിൽ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂൾ പാർലമെന്റ് അംഗങ്ങളും മറ്റു വിദ്യാർത്ഥി ഭാരവാഹികളുമാണ് പ്രോഗ്രാമിലെ ക്ഷണിതാക്കൾ.

മർകസ് നോളജ് സിറ്റിയിലെ വലൻസിയ ഗലേറിയയിൽ രാവിലെ ഒൻപത് മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി, ജാമിഅ മർകസ് റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി, മർകസ് ഡയറക്ടർ സി.പി. ഉബൈദുള്ള സഖാഫി, മർകസ് ഗ്രൂപ്പ് ഓഫ് സ്‌കൂൾ സി.എ.ഒ വി.എം. റഷീദ് സഖാഫി, മർകസ് നോളജ് സിറ്റി സി.ഒ.ഒ. അഡ്വ. തൻവീർ ഉമർ, പ്രമുഖ മാധ്യമ പ്രവർത്തകൻ മുസ്തഫ പി. എറയ്ക്കൽ എന്നിവർ സംബന്ധിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam