കണ്ണൂർ: പൊതുജനങ്ങളിൽ നിന്ന് സ്വീകരിച്ച പണം അപഹരിച്ചത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനനെതിരെ ഡിജിപിക്ക് പരാതി.
യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനനാണ് പരാതി നൽകിയത്. വി കുഞ്ഞി കൃഷ്ണന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും പരാതിയിൽ പറയുന്നുണ്ട് .
ധൻരാജ് രക്തസാക്ഷി ഫണ്ടുൾപ്പെടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ണൂരിലെ നേതാവായ വി കുഞ്ഞികൃഷ്ണൻ്റെ വെളിപ്പെടുത്തൽ.
അതേസമയം, രക്താസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വലിയ വെളിപ്പെടുത്തൽ നടത്തിയ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
