ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി രഹസ്യ താവളത്തിലേക്ക് മാറിയതായി റിപ്പോർട്ട്. ഖമേനി നിലവിൽ ടെഹ്‌റാനിലെ ഒരു ഭൂഗർഭ കേന്ദ്രത്തിലാണെന്ന് ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നു. യുഎസ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമായതിനെത്തുടർന്നാണ് ഈ നീക്കം.
പടിഞ്ഞാറൻ രാജ്യങ്ങളുടെ ഉറക്കം കെടുത്തുന്ന ഇറാനിലെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ അവസാനിച്ചിട്ടും ട്രംപ് ഇറാനെ ഭീഷണിപ്പെടുത്തുന്നത് തുടരുകയാണ്. അമേരിക്കൻ യുദ്ധക്കപ്പലുകളും ഇറാനിലേക്ക് നീങ്ങാൻ തുടങ്ങിയിട്ടുണ്ടെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പലും ഇറാനിലേക്ക് നീങ്ങുന്നുണ്ടെന്നും നിലവിൽ ഇന്ത്യൻ മഹാസമുദ്രത്തിലാണെന്നും യുഎസ് നേവി ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
അതേസമയം ഇറാനും അമേരിക്കൻ ഭീഷണിയോട് കടുത്ത ഭാഷയിൽ പ്രതികരിച്ചു. ഇസ്രായേലും അമേരിക്കയും ഏതെങ്കിലും വിധത്തിൽ ആക്രമിച്ചാൽ, അത് മുമ്പത്തെപ്പോലെയാകില്ലെന്നും ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കമാൻഡർ ജനറൽ മുഹമ്മദ് പക്പൂർ മുന്നറിയിപ്പ് നൽകി. ഇറാനെ ആക്രമിക്കുന്നതിനുമുമ്പ് ട്രംപ് ചരിത്രം പരിശോധിക്കണമെന്ന് ഇറാനിയൻ വ്യോമസേന ബ്രിഗേഡിയർ ജനറൽ മജീദ് മൗലവിയും പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
