വാഷിംഗ്ടൺ: മിനിയാപൊളിസിലുണ്ടായ വെടിവെപ്പിനെത്തുടർന്ന് അമേരിക്കയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് (DHS) ഫണ്ട് ഉൾപ്പെടുന്ന ബജറ്റ് പാക്കേജിനെതിരെ സെനറ്റിലെ ഡെമോക്രാറ്റുകൾ രംഗത്തെത്തി. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഗവൺമെന്റ് സംവിധാനങ്ങൾ ഭാഗികമായി അടച്ചുപൂട്ടുന്ന സാഹചര്യമുണ്ടായാലും പിന്നോട്ടില്ലെന്ന നിലപാടിലാണ് അവർ.
മിനിയാപൊളിസിൽ ബോർഡർ പട്രോൾ ഉദ്യോഗസ്ഥൻ 37 കാരനെ വെടിവെച്ചു കൊന്ന സംഭവമാണ് ഡെമോക്രാറ്റുകളെ ചൊടിപ്പിച്ചത്.കുടിയേറ്റ ഉദ്യോഗസ്ഥരുടെ അധികാര ദുർവിനിയോഗം തടയാൻ കർശനമായ മേൽനോട്ടം വേണമെന്ന് സെനറ്റ് മൈനോറിറ്റി ലീഡർ ചക്ക് ഷൂമർ ആവശ്യപ്പെട്ടു.
റിപ്പബ്ലിക്കൻ പാർട്ടിക്ക് സെനറ്റിൽ 53-47 എന്ന ഭൂരിപക്ഷമുണ്ടെങ്കിലും, ബജറ്റ് പാസാക്കാൻ 60 വോട്ടുകൾ ആവശ്യമാണ്. അതിനാൽ ഡെമോക്രാറ്റുകളുടെ പിന്തുണയില്ലാതെ ബില്ല് പാസാക്കാൻ കഴിയില്ല. ജനുവരി 31നകം ഫണ്ട് അനുവദിച്ചില്ലെങ്കിൽ ഫെഡറൽ ഏജൻസികളുടെ പ്രവർത്തനം തടസ്സപ്പെടും.
മിനസോട്ടയിലെ സംഭവങ്ങൾ അങ്ങേയറ്റം ഭയാനകമാണെന്നും ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ അക്രമങ്ങൾ നിയന്ത്രിക്കാൻ നിലവിലെ ബില്ല് പര്യാപ്തമല്ലെന്നും ഷൂമർ പ്രസ്താവനയിൽ പറഞ്ഞു. ചില റിപ്പബ്ലിക്കൻ സെനറ്റർമാരും സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
