സെന്റ് പോൾ, മിനസോട്ട: അമേരിക്കൻ നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ് താൻ ഡെമോക്രാറ്റിക് പാർട്ടി ഉപേക്ഷിക്കാനുണ്ടായ പ്രധാന കാരണം വെളിപ്പെടുത്തി. മിനസോട്ടയിലെ സെന്റ് പോളിലുള്ള ഒരു പള്ളിയിൽ ഇമിഗ്രേഷൻ വിരുദ്ധ പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ഗബ്ബാർഡിന്റെ പ്രതികരണം.
സെന്റ് പോളിലെ സിറ്റീസ് ചർച്ചിൽ ആരാധന നടന്നുകൊണ്ടിരിക്കെ പ്രതിഷേധക്കാർ ഇരച്ചുകയറുകയും ബഹളം വെക്കുകയും ചെയ്തിരുന്നു. പള്ളിയിലെ പാസ്റ്റർമാരിൽ ഒരാൾ ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ കൂടിയാണ് എന്നതായിരുന്നു പ്രതിഷേധത്തിന് കാരണം.
ഡെമോക്രാറ്റിക് പാർട്ടിക്ക് ദൈവത്തോടും വിശ്വാസികളോടും ശത്രുതയാണെന്ന് ഗബ്ബാർഡ് കുറ്റപ്പെടുത്തി. പള്ളിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സ്ത്രീകളെയും കുട്ടികളെയും ഭയപ്പെടുത്തിയ പ്രതിഷേധക്കാരുടെ നടപടി 'പിശാചിന് തുല്യമായ' (Demonic) പ്രവൃത്തിയാണെന്നും ഇതിനെ എല്ലാവരും അപലപിക്കണമെന്നും അവർ പറഞ്ഞു.
2022ലാണ് ഗബ്ബാർഡ് ഡെമോക്രാറ്റിക് പാർട്ടി വിട്ടത്. പാർട്ടി വരേണ്യവർഗത്തിന്റെയും യുദ്ധക്കൊതിയന്മാരുടെയും കയ്യിലാണെന്ന് അന്ന് അവർ ആരോപിച്ചിരുന്നു.
മിനസോട്ടയിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഒരു യുവതി കൊല്ലപ്പെട്ടതിനെത്തുടർന്ന് സംസ്ഥാനത്ത് കടുത്ത പ്രതിഷേധങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ വിവാദം.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
