ന്യൂഡല്‍ഹി: പ്രമുഖ പത്രപ്രവർത്തകനും എഴുത്തുകാരനുമായ മാർക് ടുള്ളി അന്തരിച്ചു.90 വയസായിരുന്നു.ഞായറാഴ്ച്ച ഉച്ചയോടെ ന്യൂഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.കാലങ്ങളായി അസുഖബാധിതനായിരുന്ന മാര്‍ക് ടുള്ളിയെ കഴിഞ്ഞയാഴ്ച്ച സകേതിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച്ച ഉച്ചയോടെ മാര്‍ക് ടുള്ളി അന്തരിച്ചത്.
22 വര്‍ഷക്കാലത്തോളം ബിബിസിയുടെ ന്യൂഡല്‍ഹി ബ്യൂറോ ചീഫായി പ്രവര്‍ത്തിച്ചു.ബിബിസി റേഡിയോ 4-ലെ 'സംതിങ് അണ്ടര്‍സ്റ്റുഡ്' എന്ന പരിപാടിയുടെ അവതാരകനുമായിരുന്നു അദ്ദേഹം. 2002-ല്‍ അദ്ദേഹത്തിന് നൈറ്റ് പദവി ലഭിച്ചു. 2005-ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പത്മഭൂഷന്‍ നല്കി ആദരിച്ചു. 'നോ ഫുള്‍ സ്റ്റോപ്സ് ഇന്ത്യ', 'ഇന്ത്യ ഇന്‍ സ്ലോമോഷന്‍' തുടങ്ങി നിരവധി പുസ്തകങ്ങളും ടുള്ളി രചിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
