പാട്‌ന: ആര്‍ജെഡി ദേശീയ വര്‍ക്കിങ് പ്രസിഡന്റായി തേജസ്വി യാദവിനെ നിയമിച്ചു. ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും നിലവില്‍ പ്രതിപക്ഷ നേതാവുമാണ് തേജസ്വി.
പട്‌നയില്‍ നടന്ന ആര്‍ജെഡി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തേജസ്വിയെ എതിരില്ലാതെ തിരഞ്ഞെടുത്തത്. ഒരു പുതിയ യുഗത്തിന്റെ തുടക്കമാണെന്ന് ആര്‍ജെഡി എക്‌സ് പോസ്റ്റില്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ ലാലു പ്രസാദ് യാദവാണ് തേജസ്വിയെ വര്‍ക്കിങ് പ്രസിഡൻ്റ് സ്ഥാനത്ത് നിയമിച്ചത്.
കഴിഞ്ഞ 28 വര്‍ഷമായി ലാലു പ്രസാദ് യാദവാണ് ആര്‍ജെഡി ദേശീയ അധ്യക്ഷന്‍. 1997ലാണ് ലാലു പ്രസാദ് ആദ്യമായി ആര്‍ജെഡി ദേശീയ പ്രസിഡന്റായത്. 2025 ജൂണില്‍ പതിമൂന്നാം തവണയും ദേശീയ പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു.
എന്നാല്‍, പൂര്‍ണ്ണ വിശ്രമം ആവശ്യമാണെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പൊതുവേദികളില്‍ സജീവമല്ല. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ സുഗമമായ പ്രവര്‍ത്തനത്തിനായി വര്‍ക്കിങ് പ്രസിഡന്റിനെ നിയമിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
