പാലക്കാട്: പാലക്കാട് വടക്കഞ്ചേരി മുടപ്പല്ലൂരിൽ തേനീച്ച കുത്തേറ്റ് പത്തോളം പേർക്ക് പരിക്കേറ്റു.മുടപ്പല്ലൂർ കുറുപ്പത്തറ കളരിക്കൽ സതീഷ് (38), ഭാര്യ സുകന്യ (32), രവി എന്നിവർക്കും മറ്റു ഏഴ് പേർക്കുമാണ് പരിക്കേറ്റത്.സതീഷിൻ്റെ പരിക്ക് അതീവ ഗുരുതരമായതിനാൽ തീവ്ര പരിചരണ വിഭാഗത്തിലാണ്.പരിക്കേറ്റ ബാക്കിയുള്ളവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.കൂട്ടത്തോടെ വന്ന തേനീച്ച കൂട്ടം പ്രദേശത്തുള്ളവരെ ആക്രമിക്കുകയായിരുന്നു. പിന്നീട് പലരും വീട് അടച്ച് അകത്തിരുന്നു. വനംവകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് പരിശോധന നടത്തുകയും രാത്രിയോടെ തേനീച്ചകൾ കൂട്ടമായിരിക്കുന്ന സ്ഥലം കണ്ടെത്തിയിട്ടുമുണ്ട്. ഇത് നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
