കോട്ടയം: പത്മ അവാർഡുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾക്ക് ഇല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
അവാർഡിൽ ഒരുപാട് പേര് നല്ലത് പറയുന്നു. കുറെ പേര് ചീത്ത പറയുന്നു. ആഹ്ലാദിക്കാനോ, ദുഖിക്കാനോ ഇല്ല. സംസ്ഥാന സർക്കാർ പേര് നിർദേശിച്ചോ എന്നറിയില്ല.
ആരാണ് പുരസ്ക്കാരത്തിന് ശുപാർശ ചെയ്തത് എന്നറിയില്ലെന്നും ജനങ്ങൾക്ക് നന്ദിയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. അവാർഡിനെ പറ്റി പ്രത്യേകിച്ച് ഒന്നും പറയാനില്ല.
ഇപ്പോൾ കിട്ടിയ അവാർഡിന് ഇരട്ടി മധുരമുണ്ടെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു.
അവാർഡ് നാരായണ ഗുരുവിന് സമർപ്പിക്കുന്നു. മമ്മൂട്ടിക്കും എനിക്കും അവാർഡുകൾ കിട്ടി. ഞങ്ങൾ രണ്ട് പേരും ഒരേ മാസത്തിൽ ജനിച്ചവരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
