തിരുവനന്തപുരം: പദ്മഭൂഷൺ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് നടൻ മമ്മൂട്ടി. രാജ്യം ആദരിക്കുക എന്നതിനേക്കാൾ വലിയൊരു ആദരമില്ലെന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും മമ്മൂട്ടി വ്യക്തമാക്കി.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വീകരിക്കാനാണ് മമ്മൂട്ടി തിരുവനന്തപുരത്തെത്തിയത്. മമ്മൂട്ടിയെ കൂടാതെ വെള്ളാപ്പള്ളി നടേശനും പദ്മഭൂഷൺ ലഭിച്ചിട്ടുണ്ട്. അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദൻ, ജസ്റ്റിസ് കെ.ടി. തോമസ്, ജന്മഭൂമി സ്ഥാപക പത്രാധിപർ പി. നാരായണൻ എന്നിവരാണ് പദ്മവിഭൂഷൺ നേടിയ മലയാളികൾ.
വിവിധ മേഖലകളിലെ സംഭാവനകൾക്ക് 131 പേർക്കാണ് ഇത്തവണ പുരസ്കാരം ലഭിച്ചത്. കായികരംഗത്തും മറ്റ് പ്രധാന മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേർ പട്ടികയിൽ ഇടം നേടി.
പൊതുജീവിതം, കല, സിനിമ, സാഹിത്യം, കായികം, പൊതുസേവനം തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഷത്തെ പുരസ്കാരങ്ങളിൽ അഞ്ച് പദ്മവിഭൂഷൺ, 13 പദ്മഭൂഷൺ, 113 പദ്മശ്രീ എന്നിവ ഉൾപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
