തിരുവനന്തപുരം: ഫോർട്ട് സ്റ്റേഷനിലെ മൂന്നാം മുറയിൽ തെളിഞ്ഞുവന്നത് മറ്റൊരു കഥ. കേസിലെ പ്രതികളായ ജിനുവും ഉണ്ണിയും ചേർന്ന് മോഷണ മുതലായ ബൈക്ക് പൊളിച്ചുവെന്നായിരുന്നു പൊലീസിന്റെ കഥ.
സംഭവുമായി ബന്ധപ്പെട്ട് കേസിലെ പ്രതികളെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചിരുന്നു. കേസിൽ വർക്ക്ഷോപ്പ് ഉടമയെയും മർദ്ദിച്ചിരുന്നു.
പൊലീസിന്റെ മൂന്നാം മുറ യുവാക്കൾ ഏറ്റുവാങ്ങിയതിനന് പിന്നാലെ പുറത്ത് വന്നത് മറ്റൊരു കഥയാണ്.
പൊളിച്ചു വിറ്റുവെന്ന് പൊലീസ് പറഞ്ഞ ബൈക്ക് ആലപ്പുഴയിൽ നിന്ന് പൊലീസ് കണ്ടെത്തി. ബൈക്ക് മോഷ്ടാവ് വിനീതിനെ പിടികൂടിയപ്പോഴാണ് യമഹ ബൈക്ക് കണ്ടെത്തിയത്. ആലപ്പുഴ നോർത്ത് പൊലീസാണ് പ്രതിയെ പിടി കൂടിയത്.
അറസ്റ്റ് ചെയ്ത പ്രതികൾ തെറ്റിദ്ധരിപ്പിച്ചതാണെന്നാണ് ഫോർട്ട് പൊലീസിൻ്റെ പ്രതികരണം. മോഷ്ടാവിനെ ഫോർട്ട് പൊലീസിന് കൈമാറി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാനിൽ മിസൈൽ വർഷം; 25 പേർ കൊല്ലപ്പെട്ടു; ട്രംപിന്റെ അന്ത്യശാസനം ഇന്ന് അവസാനിക്കും
ലോകം കാത്തിരുന്ന ശുഭവാർത്ത; ഇറാൻ - അമേരിക്ക യുദ്ധത്തിൽ 45 ദിവസത്തെ വെടിനിർത്തലിന്
ഡാലിൽ മദ്യപിച്ചോടിച്ച കാറിടിച്ച് രണ്ട് മരണം; 22കാരൻ പിടിയിൽ
ഈസ്റ്റർ സന്ദേശവുമായി ട്രംപ് ഭരണകൂടം; മതവും രാഷ്ട്രീയവും കലരുന്നതിനെച്ചൊല്ലി തർക്കം