പഴകിയ മത്സ്യം കഴിച്ച് ഭക്ഷ്യവിഷബാധ: ചികിത്സ തേടിയത് 25ലധികം പേർ 

JUNE 15, 2026, 8:22 PM

തിരുവനന്തപുരം: പഴകിയ മത്സ്യം കഴിച്ച് ഭക്ഷ്യവിഷബാധ. ഒരാഴ്ചയ്ക്കിടെ 25ലധികം പേരാണ് ചികിത്സ തേടിയത്. മത്സ്യം കഴിച്ചതിന് പിന്നാലെയാണ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതെന്നാണ് വിവരം.

നിലവില്‍ ആറു പേര്‍ ചികിത്സയിലാണ്. രണ്ട് കുട്ടികള്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ്. മൂന്നുപേര്‍ മെഡിക്കല്‍ കോളേജിലും ഒരാള്‍ ആര്യനാട് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.

 ട്രോളിങ് നിരോധനത്തിന് മുമ്പ് തമിഴ്നാട്ടിലും പരിസരങ്ങളിൽ നിന്നുമായി ചെറിയതോതിലായിരുന്നു മീൻ എത്തിയിരുന്നെങ്കിൽ നിലവിൽ മാർക്കറ്റുകളിലേക്ക് വരവ് മീനുകളുടെ കുത്തൊഴുക്കാണ്.

vachakam
vachakam
vachakam

എന്നാൽ പഴകിയ മത്സ്യമാണോ വിപണിയിൽ എന്ന് പരിശോധന പോലും ഇല്ലെന്നാണ് ആക്ഷേപം. തിരുവനന്തപുരം, ആര്യനാട്, ഉഴമലയ്ക്കൽ പഞ്ചായത്തുകളിലായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 25ൽ അധികം പേരാണ് മത്സ്യം കഴിച്ച് ഭക്ഷ്യ വിഷ ബാധയേറ്റ് ചികിത്സ തേടിയത്.

ഇതിന് പിന്നാലെ ഇക്കഴിഞ്ഞ ദിവസം ഉഴമലയ്ക്കൽ ചാരും മൂട്ടിൽ മത്സ്യം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷ ബാധയേറ്റ് ഒരു കുടുംബത്തിലെ അഞ്ച് പേർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.  

ആര്യനാട് മാര്‍ക്കറ്റില്‍ നിന്നും ഉഴമലയ്ക്കല്‍, കുറ്റിച്ചല്‍ എന്നിവിടങ്ങളില്‍ നിന്നും വാങ്ങിയ മത്സ്യം കഴിച്ചവര്‍ക്കാണ് പ്രശ്‌നമുണ്ടായത്. ദിവസേന നൂറിലേറെ കണ്ടെയ്‌നര്‍ ലോറികളിലാണ് ഇവിടെ മത്സ്യം എത്തിക്കുന്നത്. സംഭവത്തില്‍ ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. ആര്യനാട് മാര്‍ക്കറ്റില്‍ നിന്നും 50 കിലോയോളം പഴകിയ മത്സ്യം കണ്ടെടുത്തിട്ടുണ്ട്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam