സ്വകാര്യ വാഹനത്തിലെ ഔദ്യോഗിക യാത്ര: കെ എം ഷാജിക്കെതിരെ ഗതാഗത കമ്മീഷണര്‍ക്ക് പരാതി

SEPTEMBER 25, 2026, 5:02 AM

കൊച്ചി: സ്വകാര്യ വാഹനത്തിലെ കെ.എം ഷാജിയുടെ ഔദ്യോഗിക യാത്രയില്‍ ഗതാഗത കമ്മിഷണര്‍ക്ക് പരാതി. കെഎം ഷാജിയുടെ നടപടി മന്ത്രിമാരുടെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമെന്ന് പരാതിയില്‍ പറയുന്നു.

സ്വകാര്യ കാറില്‍ കേരള സ്റ്റേറ്റ് എന്ന് ഉപയോഗിച്ചതും നിയമവിരുദ്ധമെന്നും പരാതിയില്‍ പറയുന്നു. സ്വകാര്യ വാഹനത്തില്‍ ഔദ്യോഗിക നമ്പര്‍ ഉപയോഗിച്ചതും നിയമവിരുദ്ധം. ദേശീയപതാകയും ചിഹ്നവും കെഎം ഷാജി ദുരുപയോഗം ചെയ്തു.

കെ എം ഷാജിയുടെ നടപടി മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധം. ഉടമ വാഹനം വിട്ടുനല്‍കിയത് പരസ്പര നേട്ടത്തിന് വേണ്ടിയെന്നും പരാതിയില്‍ പറയുന്നു.

vachakam
vachakam
vachakam

വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ഗതാഗത വകുപ്പ് പരിശോധിക്കണമെന്നും ആവശ്യമുണ്ട്. വാഹനം ഗതാഗത വകുപ്പ് പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. ഔദ്യോഗിക ചിഹ്നങ്ങള്‍ ദുരുപോഗം ചെയ്തതില്‍ നടപടിയെടുക്കണമെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam