ലക്ഷ്മി പ്രിയക്ക് എതിരായ അൻസിബയുടെ പരാതി: കേസെടുക്കാൻ നിർദേശം

SEPTEMBER 25, 2026, 5:45 AM

കൊച്ചി: നടി ലക്ഷ്മി പ്രിയക്ക് എതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം. 

യൂട്യൂബിൽ തനിക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തിലാണ് അൻസിബ പരാതി നൽകിയത്.അൻസിബയുടെ പരാതി ഗൗരവമുള്ളതാണെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. പാലാരിവട്ടം പൊലീസിനാണ് നിർദേശം നൽകിയത്. നേരത്തേ പരാതി തള്ളിയ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് അൻസിബ അനുകൂല ഉത്തരവ് നേടിയിരുന്നു. ഹൈക്കോടതി നിർദേശപ്രകാരമാണ് മജിസ്ട്രേറ്റ് കോടതി വീണ്ടും ഹർജി പരിഗണിച്ചത്.

ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ലക്ഷ്മിപ്രിയ സ്ത്രീത്വത്തെ അപമാനിക്കുന്നതും വ്യക്തിപരമായ മാനഹാനിക്ക് ഇടയാക്കുന്നതുമായ പരാമർശങ്ങൾ നടത്തിയെന്നാണ് അൻസിബയുടെ പരാതി. ഈ അഭിമുഖം പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തെയും പരാതിയിൽ ഉൾപ്പെടുത്തിയിരുന്നു.  ഗുരുതരമായ കുറ്റമുണ്ടായിട്ടില്ലെന്ന തീരുമാനത്തിൽ എത്തുന്നതിനു മുൻപ് മതിയായ രീതിയിൽ പരാതി പരിഗണിച്ചില്ലെന്ന് വിലയിരുത്തി ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ മജിസ്ട്രേട്ട് കോടതിയുടെ ആദ്യ ഉത്തരവ് റദ്ദാക്കുകയും ചെയ്തിരുന്നു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam