മന്ത്രയുടെ ആഭിമുഖ്യത്തിൽ ഷാർലറ്റിൽ അന്നദാനം

JULY 8, 2024, 8:20 PM

മന്ത്രയുടെ ഷാർലറ്റ് കൺവെൻഷൻ ടീമും ഫുഡ് ഫോർ ലൈവ് എന്ന സംഘടനയും ഒരുമിച്ചു ജൂലൈ 6ന് ഷാർലറ്റിൽ ഭവനരഹിതരായവർക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യ്തു. 'അന്നദാനം മഹാദാനം എന്ന സനാതനധർമ്മം മുന്നോട്ടു വയ്ക്കുന്ന ആപ്തവാക്യം ഉൾക്കൊണ്ട്  'കേരളത്തിന്റെ തനതായ ചോറും, കറികളും, പായസവും ഉൾപ്പെടെ ഉള്ള ഭക്ഷണപൊതി വിതരണം ചെയ്യാൻ സാധിച്ചത് വഴി, കേരളീയ ഭക്ഷണ തനിമ മറ്റ് ജനസമൂഹത്തിലേക്കും എത്തിക്കുന്ന ഒരു മഹത്തായ കർമ്മമാണ് മന്ത്രയുടെ ഷാർലറ്റ് കുടുംബങ്ങൾ നിർവ്വഹിച്ചത് എന്ന് മന്ത്രയുടെ പ്രസിഡന്റ് ശ്യാം ശങ്കർ അഭിപ്രായപ്പെട്ടു.

ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന തത്വത്തെ ഉൾക്കൊണ്ടു കൊണ്ട് മാനുഷിക സമൂഹത്തെ ഒന്നായി കാണുവാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഒരു സംഘടന എന്ന നിലയിൽ മന്ത്രക്ക് ഇത്തരം ഉദ്യമങ്ങളിലൂടെ സാധിക്കുന്നു എന്നതിൽ അഭിമാനം കൊള്ളുന്നുവെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിച്ചു കൊണ്ട്, മന്ത്ര സെക്രട്ടറി ഷിബു ദിവാകരൻ അറിയിച്ചു. മന്ത്ര ഷാർലറ്റ് കൺവെൻഷൻ ഭാരവാഹികൾ ആയ അർച്ചന ലിനേഷ്, വിനോദ് ശ്രീകുമാർ, കൈരളി സത് സങ് ഭാരവാഹികൾ ആയ അംബിക ശ്യാമള, മുരളി വല്ലത്ത്, ലിനേഷ് പിള്ള, ഫുഡ് ഫോർ ലൈവ് ഭാരവാഹികൾ ആയ അജയ് നായർ, വന്ദന, അശ്വതി റെനി എന്നിവർ ആണ് ഈ ഉദ്യമത്തിന് നേതൃത്വം നൽകിയത്.


vachakam
vachakam
vachakam

2025 ജൂലൈയിൽ നോർത് കരോലിനയിലെ ഷാർലെറ്റിൽ നടക്കുന്ന മന്ത്രയുടെ കൺവെൻഷന് മുന്നോടിയായി ഇത്തരം നിരവധി ക്ഷേമപ്രവർത്തനങ്ങൾ മന്ത്ര ലക്ഷ്യമിടുന്നതായി അവർ അറിയിച്ചു.

സരൂപ അനിൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam