നോർത്ത് അമേരിക്കൻ മലയാളികൾക്ക് സ്‌നേഹ സമ്മാനമായി ഫോക്കാനയുടെ മെഡിക്കൽ കാർഡ് വലിയ തോതിൽ വിപുലീകരിച്ചു

MAY 27, 2025, 8:24 AM

 കേരളത്തിലെ പ്രധാനപ്പെട്ട സിറ്റികളിലെ ആറു സുപ്രധാന ഹോസ്പിറ്റലുകളെ ഉൾക്കോള്ളിച്ചുകൊണ്ടാണ് ഫൊക്കാന മെഡിക്കൽ കാർഡ് നിലവിൽ വന്നത്. കൊച്ചിൻ രാജഗിരി ഹോസ്പിറ്റൽ, പാല മെഡ്‌സിറ്റി, തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റൽ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കോഴിക്കോട്, കിംസ് ഹോസ്പിറ്റൽ തിരുവനന്തപുരം, കാരിത്താസ് കോട്ടയം എന്നീ കേരളത്തിലെ പ്രമുഖ ഹോസ്പിറ്റലുകളുമായാണ് ഫൊക്കാന ഹെൽത്ത് കാർഡ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്.

ഫൊക്കാനയിലെ അംഗസംഘടനയിലെ എല്ലാ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നാട്ടിലെ ബന്ധു മിത്രാധികൾക്കും പ്രയോജനകരമായ ഒട്ടേറെ ഇളവുകൾ ഉൾക്കൊള്ളിച്ചിട്ടുകൊണ്ട് പുതിയ ഹെൽത്ത് കാർഡ് നിലവിൽവന്നിരിക്കുന്നത്. ഹെൽത്ത് കാർഡ് ഹോൾഡേഴ്‌സിന് സ്‌പെഷ്യൽ ഡിസ്‌കൗണ്ടുകളും സ്‌പെഷ്യൽ പ്രിവിലേജുകളും ഈ ഹോസ്പിറ്റലുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.


vachakam
vachakam
vachakam

അമേരിക്കൻ കനേഡിയൻ മലയാളികൾക്ക് ഫൊക്കാനയുടെ സ്‌നേഹസമ്മനമായി ഫൊക്കാന  മെഡിക്കൽ കാർഡ് ഫ്രീ ആണ്, ഹെൽത്ത് കാർഡിന് ആവശ്യമുള്ളവർ ഈ ലിങ്കിൽ നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

https://medical.fokanaonline.org

അന്താരാഷ്ട്ര നിലവാരമുള്ള ആശുപത്രികളെ മാത്രമേ ഈ സ്‌കീമിന്റെ ഭാഗമായി ഫൊക്കാന  ഉൾപ്പെടുത്തുകയുള്ളു. വിദേശങ്ങളിൽ ലഭിക്കുന്ന അതേ ചികിത്സ കേരളത്തിലും ലഭിക്കുന്ന ഹോസ്പിറ്റലുകളെ ആണ് ഫൊക്കാന ഹെൽത്ത് കാർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  അമേരിക്കയിലെ ഇൻഷുറൻസ് പരിരക്ഷയുടെ പരിധിയിൽ വരാത്ത ഡെന്റൽ, കോസ്മറ്റിക്ക് ചികിത്സകളും അമേരിക്കൻ മലയാളികൾക്ക് പ്രത്യേക പരിഗണന നൽകി സേവനം നൽകാൻ ഫൊക്കാന ഹെൽത്ത് കാർഡ് ഉപയോഗപ്പെടുന്നതിനോടൊപ്പം, നിങ്ങളുടെ നാട്ടിലെ പ്രായമായ മാതാപിതാക്കളും ബന്ധു ജനങ്ങളും മെഡിക്കൽ കാർഡ് വഴി പ്രത്യേക ചികിത്സ ഏർപ്പാട് ചെയ്യാനും ഓൺലൈൻ വഴി അപ്പോയ്ന്റ്‌മെന്റ് എടുക്കുവാനും ഡോക്ടറെ കാണുവാനും ഉള്ള സംവിധാനവും ഹെൽത്ത് കാർഡ് വഴി ലഭിക്കുന്നുണ്ട്. 

vachakam
vachakam
vachakam

ഹെൽത്ത് ചെക്ക് അപ്പും ഈ പാക്കേജിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.   

2020 മുതൽ 2022 വരെ ജോർജി വർഗീസ് പ്രസിഡന്റും സജിമോൻ ആന്റണി സെക്രട്ടറിയും  ആയിരുന്ന സമയത്ത് ഫൊക്കാന ഹെൽത്ത് കാർഡ് രണ്ടായിരത്തിൽ അധികം ആളുകൾ ഉപയോഗിക്കുകയുണ്ടായി. അന്ന് രാജഗിരി ഹോസ്പിറ്റലുമായി മാത്രമായിരുന്നു അഫ്‌ലിയേഷൻ. പക്ഷേ ഇന്ന് ആറു ആശുപത്രികളെ ഉൾപ്പെടുത്തി ഈ പ്രോഗ്രാം വിപിലീകരിച്ചു, കേരളത്തിലെ എല്ലാ മേജർ സിറ്റീസിലെ മുഖ്യ ഹോസ്പിറ്റലുകൾ ഇതിന്റെ ഭാഗമാകുമ്പോൾ വളരെ അധികം മലയാളികൾക്ക്  പ്രയോജനം ഉണ്ടാകും എന്ന് ഫൊക്കാന പ്രതീക്ഷിക്കുന്നു.

ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ നടന്ന അശ്രാന്തപരിശ്രമത്തിന്റെ ഫലമായാണ് ഈ കാർഡ് പ്രാവർത്തികമാക്കാൻ കഴിഞ്ഞത്.

vachakam
vachakam
vachakam

ശ്രീകുമാർ ഉണ്ണിത്താൻ, ഫൊക്കാന ജനറൽ സെക്രട്ടറി  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam