തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് സ്കൂളിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് സ്കൂൾ ബസുകൾ കത്തിനശിച്ചു. തുണ്ടത്തിൽ ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലാണ് തീപിടിത്തം ഉണ്ടായത്.
പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്ത ബസുകളാണ് കത്തിയത്. മൂന്നു ബസുകൾ പൂർണമായും ഒരു ബസ് ഭാഗികമായും കത്തിനശിച്ചു.
തീ ആളിക്കത്തുന്നത് കണ്ട നാട്ടുകാരാണ് ഫയർഫോഴ്സിൽ വിവരമറിയിച്ചത്. പിന്നീട് ഫയർഫോഴ്സ് സംഘം എത്തിയാണ് തീയണച്ചത്.
എന്നാൽ, തീപിടിത്തത്തിന് എന്താണ് കാരണമെന്നത് വ്യക്തമല്ല. സിസിടിവി ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഓറിയോൺ പേടകത്തിൽ അജ്ഞാത ഗന്ധം: നാസ വിശദമായ പരിശോധന നടത്തുന്നു, സഞ്ചാരികൾ സുരക്ഷിതർ
രണ്ടാമത്തെ പൈലറ്റും സുരക്ഷിതൻ; എഫ്-15ഇ പൈലറ്റിനെ രക്ഷപ്പെടുത്തിയെന്ന് യുഎസ് സൈന്യം
വൈറ്റ് ഹൗസിൽ ട്രംപ് തിരിച്ചെത്തിയോ? വെസ്റ്റ് വിംഗിൽ നിന്നുള്ള പുതിയ ദൃശ്യങ്ങൾ പുറത്ത്,
ട്രംപിനെ സമ്മർദ്ദത്തിലാക്കാൻ ഇറാൻ്റെ പുതിയ നീക്കം: പശ്ചിമേഷ്യയിൽ നയതന്ത്ര യുദ്ധം മുറുകുന്നു