സാമ്പത്തിക വിദഗ്ദ്ധനായ സിജിൽ പാലക്കലോടി ഫോമ ട്രഷറർ സ്ഥാനത്തേക്ക്

JULY 27, 2024, 6:30 PM

അമേരിക്കൻ മലയാളികളുടെ മുഖമുദ്രയായി നിലനിൽക്കുന്ന ഫോമയുടെ നേതൃസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ ഫോമയുടെ കൂട്ടായ പ്രവർത്തനത്തിന് മികവ് തെളിയിച്ച നേതൃത്വ പാടവുമായി അമേരിക്കയിലുടനീളം സാമൂഹിക സാംസ്‌കാരിക സേവന പ്രവർത്തനങ്ങളിൽ സജീവവും വിശാലമായ സുഹൃത് വലയത്തിനുടമയുമായ സിജിൽ പാലക്കലോടി 2024-26 കാലഘട്ടത്തിലേക്കുള്ള ട്രഷററായി മത്സരിക്കുകയാണ്.

അമേരിക്കൻ മലയാളികൾക്കിടയിൽ സുപരിതനും ശക്തമായ സുഹൃത് വലയത്തിനുടമ, മികച്ച സംഘാടകൻ, ജനകീയൻ, ഫോമയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളിൽ നിറസാന്നിധ്യം, വാക്കുകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും കൂടെയുള്ളവർക്ക് ഊർജ്ജം പകരുന്നയാൾ, സൗമ്യമായ ഇടപെടലുകളിലൂടെ പ്രിയങ്കരൻ, പ്രവർത്തന പരിചയവും നൈപുണ്യവും നേതൃത്വവും കൈമുതൽ തുടങ്ങിയ ചുരുങ്ങിയ വാക്കുകളിലൂടെ സിജിൽ പാലക്കലോടിയെ ഇങ്ങനെ വിശേഷിപ്പിക്കാം. സംഘടനാജ്വരം സിരകളിലൂടെ പായുന്നതിനാൽ വിവിധ സംഘടനകളെ നയിക്കുന്നതിനുള്ള പാടവം തന്റെ കർമ്മങ്ങളിലൂടെ തെളിയിച്ച വ്യക്തിയാണദ്ദേഹം.

സിജിലിന്റെ സാമൂഹിക, സാംസ്‌കാരിക, കായിക സംഘടനാ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി കേരളത്തിലെ പ്രവാസി മലയാളി ഫോമ ശ്രേഷ്ഠ പുരസ്‌കാരം 2024 തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബിൽ വച്ച് നടന്ന ചടങ്ങിൽ സാംസ്‌കാരിക യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ നൽകി ആദരിക്കുകയുണ്ടായി.

vachakam
vachakam
vachakam

ഫോമ 2018-ാം നാഷണൽ കമ്മിറ്റി മെമ്പർ, സാക്രമെന്റോ റീജിയണൽ മലയാളി അസോസിയേഷന മുൻ പ്രസിഡന്റ്, സെക്രട്ടറി, ജോ. ട്രഷറർ, ലോക കേരള സഭ അമേരിക്കൻ പ്രതിനിധി, പ്രവാസി മലയാളി ഫോറം ശ്രേഷ്ഠ പുരസ്‌കാരം2024 ജേതാവ്, ഫോമ വെസ്‌റ്റേൺ റീജിയൺ ബിസിനസ് ഫോറം ചെയർ (2022-24), 2022 കൺവെൻഷൻ വെസ്‌റ്റേൺ റീജിയൺ കോർഡിനേറ്റർ, എസ്.എം.സി.സി പ്രസിഡന്റ്, മുൻ ട്രഷറർ, ഗ്ലോബൽ കാത്തലിക് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി മെമ്പർ, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക സ്ഥാപക ജോ. ട്രഷറർ, ഇന്ത്യാ പ്രസ് ക്ലബ് ഫ്‌ളോറിഡ ചാപ്റ്റർ സ്ഥാപക പ്രസിഡന്റ്, അമേരിക്കൻ വ്യവസായി, അക്കൗണ്ടിംഗ് & ഫൈനാൻസിൽ മാസ്റ്റേഴ്‌സ് ബിരുദധാരി, ഇന്ത്യൻ അസോസിയേഷൻ ഓഫ് സാക്രമെന്റോയുടെ മുൻ ട്രഷറർ, കാലിഫോർണിയ സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ അക്കൗണ്ടിംഗ് ഓഫീസർ, ഓഡിറ്റർ മേഖലയിൽ പരിചയ സമ്പന്നൻ, നവകേരള ആർട്ട്‌സ് ക്ലബ് സൗത്ത് ഫ്‌ളോറിഡ മുൻ ജോ. ട്രഷറർ തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിച്ച പരിചയ സമ്പത്തുമായാണ് സിജിൽ പാലക്കലോടി ട്രഷററായി മത്സര രംഗത്തേയ്ക്ക് കടന്നു വരുന്നത്.

ബേബി മണക്കുന്നേൽ നേതൃത്വം നൽകുന്ന ടീം യുണൈറ്റഡ് എന്ന ടീമിന്റെ കൂടെയാണ് സിജിൽ മത്സരിക്കുന്നത്. ശക്തമായ 6 മുൻ പ്രസിഡന്റുമാരെ അണിനിരത്തുന്ന ഈ ടീമിൽ ബേബി മണക്കുന്നേൽ (പ്രസിഡന്റ്), ബൈജു വർഗീസ് (സെക്രട്ടറി), സിജിൽ പാലക്കലോടി (ട്രഷറർ), ഷാലു പുന്നൂസ് (വൈസ് പ്രസിഡന്റ്), പോൾ ജോസ് (ജോ. സെക്രട്ടറി), അനുപമ കൃഷ്ണൻ (ജോ. ട്രഷറർ) എന്നിവരാണ് സ്ഥാനാർത്ഥികൾ. അമേരിക്കയിൽ ഉടനീളമുള്ള സംഘടനകളുടെ ശക്തമായ പിന്തുണയുമായാണ് ടീം യുണൈറ്റഡ് വിജയത്തിലേയ്ക്ക് കുതിക്കുന്നത്.

അമേരിക്കയിലുടനീളമുള്ള ഫോമ കുടുംബാംഗങ്ങളുടെയും ഡലിഗേറ്റസുകളുടെയും പൂർണ്ണമനസ്സോടെയുള്ള പിന്തുണയും വോട്ടും സഹകരണവും തനിക്കും തന്റെ ടീമിനും നൽകണമെന്ന് സിജിൽ പാലക്കലോടി അഭ്യർത്ഥിക്കുന്നു. സർഗ്ഗം എന്ന സിജിലിന്റെ സ്വന്തം സംഘടയാണ് ട്രഷററായി സിജിലിനെ നാമനിർദ്ദേശം ചെയ്തിരിക്കുന്നത്.

vachakam
vachakam
vachakam

സിജിൽ മെമ്പറായ മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (MANCA) യും സിജിലിനെ എൻഡോർസ് ചെയ്തിട്ടുണ്ട്. വെസ്‌റ്റേൺ റീജിയണിലെ 13 സംഘടനകളും സിജിലിനും ടീം യുണൈറ്റഡിനും പിന്തുണ നൽകിയിട്ടുണ്ട്. ടീം യുണൈറ്റഡ് വിജയം ഉറപ്പാക്കിക്കഴിഞ്ഞു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam