ഫിഫ ലോകകപ്പ് ഫൈനൽ: ഡാളസിൽ വാച്ച് പാർട്ടി ഒരുക്കി 'കാഡ്'

JULY 19, 2026, 8:03 AM

ഡാളസ്: 2026 ഫിഫ ലോകകപ്പിന്റെ ആവേശകരമായ കലാശപ്പോരാട്ടം ഒരുമിച്ച് ആസ്വദിക്കാൻ വാച്ച് പാർട്ടിയുമായി കേരള അസോസിയേഷൻ ഓഫ് ഡാളസ് (KAD).

വലിയ സ്‌ക്രീനിൽ ഫൈനൽ മത്സരം തത്സമയം കാണുന്നതിനൊപ്പം കമ്മ്യൂണിറ്റിയിലെ പ്രമുഖ പരിശീലകരായ കോച്ച് ഓസ്റ്റിൻ, കോച്ച് മാറ്റ് എന്നിവർ നയിക്കുന്ന പ്രീമാച്ച് വിശകലനവും ഉണ്ടായിരിക്കും.

കൂടാതെ പോട്ട്‌ലക്ക് ഭക്ഷണവിരുന്ന്, മത്സര ഫല പ്രവചനം, ആകർഷകമായ സമ്മാനങ്ങൾ, വിവിധ വിനോദ പരിപാടികൾ എന്നിവയും വാച്ച് പാർട്ടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

ഫുട്‌ബോൾ ആരാധകരായ മലയാളി കുടുംബങ്ങൾക്കായി ഒരുക്കുന്ന ഈ ആവേശരാത്രിയിലേക്ക് തങ്ങളുടെ പ്രിയപ്പെട്ട ടീമിന്റെ ജേഴ്‌സിയണിഞ്ഞ് പങ്കുചേരാൻ സംഘാടകർ സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾ അസോസിയേഷന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ലഭ്യമാണ്.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam